Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightആദായ നികുതി റിട്ടേൺ...

ആദായ നികുതി റിട്ടേൺ ആഗസ്​റ്റ് 31 വരെ ഫയൽ ചെയ്യാം

text_fields
bookmark_border
income-tax
cancel

നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്​ഥാപനങ്ങളും അവയുടെ പങ്കുകാരും കമ്പനികളും ഒഴികെ നികുതിദായകർ 2017–18  സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ ഫയൽചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ൽ നിന്നും ആഗസ്​റ്റ്​ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്​. ശമ്പളം ലഭിക്കുന്നവരും വാടകവരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത െപ്രാൈപ്രറ്ററി ബിസിനസുകാരും പങ്കുവ്യാപാരസ്​ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡൻറ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ട് ഉള്ളവരും ആഗസ്​റ്റ്​ 31ന് മുമ്പ് റിട്ടേൺ സമർപ്പിക്കണം.

ഓഡിറ്റിന് വിധേയമാകുന്നവർക്ക് സെപ്​റ്റംബർ 30 വരെ റിട്ടേൺ ഫയൽ ചെയ്യാൻ അവസരമുണ്ട്. ആദായനികുതി നിയമം 92 ഇ വകുപ്പ് അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടി വരുന്ന നികുതിദായകർക്ക് നവംബർ 30 വരെ റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യാം. റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് ആധാർ നമ്പർ നൽകണം. ആധാർ ഇല്ലാത്ത വ്യക്​തികൾ ആധാർ ആപ്ലിക്കേഷൻ സമർപ്പിച്ചതിനുള്ള എൻറോൾമ​​െൻറ് ഐഡി നൽകിയാൽ മതി. 50 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്ക് മുമ്പ് വരുമാനം ഉള്ള നികുതിദായകർ ആദായനികുതി റിട്ടേണുകളിൽ സ്വത്തുക്കളുടെ വിവരങ്ങൾ കഴിഞ്ഞവർഷം മുതൽ നൽകണമായിരുന്നു. എന്നാൽ ഈ വർഷം മുതൽ സ്വത്തുക്കളുടെ വിവരങ്ങളും അഡ്രസും നൽകണം. 

താമസിച്ചാൽ പിഴ നിർബന്ധം
നിർദ്ദിഷ്​ട തീയതിക്കുള്ളിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപ പിഴയും 2019 മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് തന്നെ നിർബന്ധമായും അടയ്ക്കേണ്ടതുണ്ട്​. നികുതിക്ക് മുമ്പുള്ള വരുമാനം അഞ്ച്​ ലക്ഷം രൂപയിൽ താഴെയുള്ള നികുതിദായകർക്ക് പിഴ 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 2019 മാർച്ച് 31 ന് ശേഷം 17–18 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല.

​െഎ.ടി.ആർ 1 (സഹജ്) സമർപ്പിക്കു​േമ്പാൾ
(ഫോം നമ്പർ 16ൽ സൂചിപ്പിച്ചിരിക്കുന്ന വരുമാനത്തിൽ കൂടുതലാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ അതായിരിക്കണം കാണിക്കേണ്ടത്)

ശമ്പളം/പെൻഷൻ, ഒരു വീടി​​െൻറ മാത്രം വാടക, പലിശ, ഡിവിഡൻറ് മുതലായവ ലഭിക്കുന്ന ഇന്ത്യയിൽ സ്​ഥിരതാമസമായിട്ടുള്ളവർക്കാണ് ഐ.ടി.ആർ.1 (സഹജ്) റിട്ടേൺ ഫോം ഉപയോഗിക്കാവുന്നത്. എന്നാൽ, 50 ലക്ഷം രൂപയിൽകൂടുതൽ നികുതിക്ക് മുമ്പ് വരുമാനം ഉള്ളവർ, ഹൗസ്​ േപ്രാപ്പർട്ടിയുടെ വാടക ഇനത്തിൽ ഒന്നിൽ കൂടുതൽ വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപന്തയത്തിൽ നിന്നും വരുമാനം ലഭിക്കുന്നവർ, 10 ലക്ഷം രൂപയിൽ കൂടുതൽ ഡിവിഡൻറ് ലഭിക്കുന്നവർ, മൂലധന നേട്ടം ഉണ്ടായിട്ടുള്ളവർ (ഹ്രസ്വകാല നേട്ടവും ദീർഘകാലനേട്ടവും ഉൾപ്പെടും), 5000 രൂപയിൽ കൂടുതൽ കൃഷിയിൽ നിന്നു വരുമാനം ലഭിക്കുന്നവർ, ബിസിനസിൽനി​േന്നാ പ്രഫഷനിൽനിന്നോ വരുമാനം ഉള്ളവർ, വിദേശവരുമാനത്തിന് ടാക്സ്​ െക്രഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, വിദേശ ബാങ്കുകളിൽ ഓപറേഷന് അധികാരം ലഭിച്ചിട്ടുള്ളവർ, വിദേശ വരുമാനം ഉള്ളവർ മുതലായവർക്ക് ഐ.ടി.ആർ.1 (സഹജ്) ഉപയോഗിക്കാൻ സാധിക്കില്ല. ആദായനികുതി റിട്ടേണുകളോടൊപ്പം ഒരു വിധത്തിലുള്ള പേപ്പറുകളും ഫയൽചെയ്യാൻ സാധിക്കില്ല.

റിട്ടേണുകൾ പേപ്പർ ഫോമിൽ നേരിട്ട് ആദായനികുതി ഓഫിസിൽ സമർപ്പിക്കാൻ (ചില സാഹചര്യങ്ങൾ ഒഴികെ) സാധിക്കും. ഇലക്േട്രാണിക് ആയി ഡിജിറ്റൽ സിഗ്​നേചർ ഉപയോഗിച്ചും ഇലക്േട്രാണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചും ഫയൽ ചെയ്യാം. ഇലക്േട്രാണിക് ആയി ഫയൽ ചെയ്തശേഷം ലഭിക്കുന്ന ഐ.ടി.ആർ V എന്ന അക്നോളജ്മ​​െൻറ് ഫോം ഒപ്പിട്ടശേഷം ഒരു കോപ്പി പോസ്​റ്റ്​ബാഗ് നമ്പർ 1, ഇലക്േട്രാണിക് സിറ്റി ഓഫിസ്​, ബാംഗ്ലൂർ, കർണാടക പിൻ – 560500 എന്ന വിലാസത്തിൽ അയക്കണം. 

പേപ്പർ റിട്ടേണുകൾ 80 വയസ്സ്​ ​കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിക്ക് മുമ്പ്​ വരുമാനം ഉള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും റീഫണ്ട് ക്ലെയിം ഇല്ലെങ്കിൽ മാത്രം സമർപ്പിക്കാൻ സാധിക്കുന്നതാണ്​. ആദായനികുതി നിയമം അനുസരിച്ച് മൊത്തവരുമാനം കിഴിവുകൾക്കുമുമ്പ് 60 വയസ്സിൽ താഴെയുള്ള വ്യക്തികൾക്ക് 2,50,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസ്സിൽ താഴെയുള്ള മുതിർന്ന പൗരന്മാർക്ക് 3,00,000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും 80 വയസ്സിൽ കൂടുതൽ ഉള്ളവർക്ക് 5,00, 000 രൂപയോ അതിൽ കൂടുതലോ ഉണ്ടെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്യണം. 

നികുതിക്ക് തൊട്ടുമുമ്പുള്ള വരുമാനം അല്ല കണക്കിലെടുക്കേണ്ടത്. ആദായ നികുതി ഡിപ്പാർട്​മ​​െൻറിൽനിന്നും വിവരങ്ങൾ വേഗത്തിൽ അറിയുന്നതിന് സ്വന്തം മൊബൈൽഫോൺ നമ്പറും ഇമെയിൽ അഡ്രസും നൽകുന്നത് ഉചിതമാണ്. പിൻകോഡുകൾ തെറ്റുകൂടാതെ പൂരിപ്പിക്കുക. 

ഫോം നമ്പർ 16ൽ സൂചിപ്പിച്ചിരിക്കുന്ന വരുമാനത്തിൽ കൂടുതലാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ അതായിരിക്കണം റിട്ടേണിൽ കാണിക്കേണ്ടത്. ഒന്നിൽകൂടുതൽ തൊഴിൽ ഉടമകളുടെ പക്കൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരിൽനിന്നും ലഭിച്ച വരുമാനം റിട്ടേണിൽ ഉൾപ്പെടുത്താൻ വിട്ടുപോകരുത്. ബാങ്കിൽനിന്നും കടമെടുത്ത് ഭവനം നിർമിച്ച നികുതിദായകർ താമസിക്കുന്ന േപ്രാപ്പർട്ടിയുടെ വരുമാനം നെഗറ്റീവ് ആയതിനാൽ (പലിശമാത്രം) ഈ (–) ചിഹ്​നം ഉപയോഗിക്കണം. ശമ്പളത്തി​​െൻറയും ഹൗസ്​ േപ്രാപ്പർട്ടി വരുമാനത്തി​​െൻറയും പൂർണമായ വിവരങ്ങൾ റിട്ടേണിൽ നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxincome tax returnmalayalam news
News Summary - Last Date of Income Tax Return on August 31st -Business News
Next Story