കേരളത്തിൽ നിന്ന്​ എസ്​.ബി.​െഎ 1,000 കോടി തെലങ്കാനയിലേക്ക്​ കൊണ്ടു പോകുന്നു 

  • എഫ്​.ആർ.ഡി.​െഎ ബില്ലിലെ ‘ബെയ്​ൽ^ഇൻ’  വ്യവസ്​ഥയെച്ചൊല്ലി ഭീതി •തെലങ്കാനയിലും ആന്ധ്രയിലും കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്നു

SBI

തൃ​ശൂ​ർ: നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​മൂ​ലം ക​ടു​ത്ത പ​ണ ​ക്ഷാ​മം നേ​രി​ടു​ന്ന തെ​ല​ങ്കാ​ന​യി​ലേ​ക്ക്​ എ​സ്.​ബി.​െ​എ കേ​ര​ള​ത്തി​ൽ​നി​ന്ന്​ 1,000 കോ​ടി രൂ​പ കൊ​ണ്ടു​പോ​കു​ന്നു. ഇ​തി​ന​കം 240 കോ​ടി രൂ​പ മാ​റ്റി. തി​ങ്ക​ളാ​ഴ്​​ച 300 കോ​ടി രൂ​പ കൊ​ണ്ടു​പോ​കും. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്​ തു​ട​രു​മെ​ന്ന്​ എ​സ്.​ബി.​െ​എ കേ​ര​ള സ​ർ​ക്കി​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​  ​ഫ​ണ്ട്​ ​ൈക​മാ​റ്റം.

പാ​ർ​ല​മ​​െൻറി​​​െൻറ പ​രി​ഗ​ണ​ന​യി​ലു​ള്ള ഫി​നാ​ൻ​ഷ്യ​ൽ റെ​സ​ല്യൂ​ഷ​ൻ ഡെ​പ്പോ​സി​റ്റ്​ ആ​ൻ​ഡ്​​ ഇ​ൻ​ഷു​റ​ൻ​സ്​ (എ​ഫ്.​ആ​ർ.​ഡി.​െ​എ) ബി​ല്ലി​ലെ ‘ബെ​യ്​​ൽ-​ഇ​ൻ’ വ്യ​വ​സ്​​ഥ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ചാ​ര​ണം സൃ​ഷ്​​ടി​ച്ച പ​രി​ഭ്രാ​ന്തി മൂ​ലം​ തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്ര​യി​ലും നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​െ​ട നി​ക്ഷേ​പം പി​ൻ​വ​ലി​ക്കു​ക​യാ​ണ​െ​ത്ര. ഇൗ ​പ്ര​വ​ണ​ത ഇൗ ​ര​ണ്ട്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മാ​ത്രം എ​ന്തു​കൊ​ണ്ട്​ എ​ന്ന​തി​ന്​ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ല. ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്, ഇ​തി​ന്​ പി​ന്നി​ൽ ഇ​രു സം​സ്​​ഥാ​ന​ത്തും വ്യാ​പ​ക​മാ​യി വേ​രു​ള്ള മൈ​ക്രോ ഫി​നാ​ൻ​സ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ​ങ്കു​ണ്ടെ​ന്നാ​ണ്. ബാ​ങ്കു​ക​ൾ പൊ​ളി​യു​മെ​ന്നും നി​ക്ഷേ​പ​ക​ന്​ പ​ണം തി​രി​ച്ച്​ കി​ട്ടി​ല്ലെ​ന്നും ഇൗ ​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ക്കു​ക​യാ​ണ​േ​ത്ര.

മൂ​ന്ന്​ മാ​സ​മാ​യി ര​ണ്ട്​ സം​സ്​​ഥാ​ന​ത്തും എ.​ടി.​എ​മ്മു​ക​ൾ​ക്ക്​ മു​ന്നി​ലും ബാ​ങ്കി​ലും നി​ക്ഷേ​പ​ക​രു​ടെ നീ​ണ്ട നി​ര​യാ​ണ്. ല​ഭ്യ​മാ​വു​ന്ന മു​റ​ക്ക്​ പ​ണം പി​ൻ​വ​ലി​ക്കു​ന്നു. പു​തി​യ​താ​യി നി​ക്ഷേ​പം വ​രു​ന്നി​ല്ല. സ്​​ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ വ​ൻ​തോ​തി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്നു. ചി​ല ബാ​ങ്കു​ക​ളു​െ​ട എ.​ടി.​എം ര​ണ്ട്​ മാ​സ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്​ പു​റ​മെ 2,000 രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്ത്​ വ​രു​ന്നി​ല്ല. ഇ​തി​ന്​ പി​ന്നി​ൽ 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു​ങ്ങു​ന്ന രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ത്തി​നും പ​ങ്കു​ണ്ടെ​ന്ന്​ ബാ​ങ്കി​ങ്​​ രം​ഗ​ത്തെ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.തെ​ല​ങ്കാ​ന​യി​ൽ ഇൗ​മാ​സം 19ന്​ ​ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണം തു​ട​ങ്ങും. ഏ​ക്ക​റി​ന്​ 4,000 രൂ​പ​യെ​ന്ന തോ​തി​ൽ 71.75 ല​ക്ഷം ക​ർ​ഷ​ക​ർ​ക്ക്​ വി​ത​ര​ണ​ത്തി​ന്​ ആ​കെ 6,000 കോ​ടി രൂ​പ വേ​ണം. 

‘ബെ​യ്​​ൽ-​ഇ​ൻ’ എ​ന്നാ​ൽ
പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന ബാ​ങ്കു​ക​ൾ അ​ട​ക്ക​മു​ള്ള ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​​ളി​ൽ ഇ​ട​പെ​ടാ​ൻ എ​ഫ്.​ആ​ർ.​ഡി.​െ​എ ബി​ൽ വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​താ​ണ്​ ‘ബെ​യ്​​ൽ-​ഇ​ൻ’. ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ്​​ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ നി​ല​വി​ൽ പൊ​തു​പ​ണം നി​ക്ഷേ​പി​ക്കു​ന്ന ‘ബെ​യ്​​ൽ-​ഒൗ​ട്ട്​’ വ്യ​വ​സ്​​ഥ​യു​ടെ നേ​രെ എ​തി​ർ രീ​തി​യാ​ണ്​ ബെ​യ്​​ൽ-​ഇ​ൻ. ഇ​ത​നു​സ​രി​ച്ച്​ നി​ക്ഷേ​പ​ക​​െൻറ നി​ക്ഷേ​പ​ത്തു​ക​യി​ൽ​നി​ന്ന്​ ഒ​രു ഭാ​ഗം പ്ര​സ്​​തു​ത ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ത്തി​​െൻറ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗി​ക്കും. അ​താ​യ​ത്, ത​​െൻറ പ​ണം പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കാ​ൻ നി​ക്ഷേ​പ​ക​ന്​ അ​വ​കാ​ശ​മു​ണ്ടാ​വി​ല്ല. നി​​ല​വി​ൽ, ത​ക​രു​ന്ന ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള നി​ക്ഷേ​പ​ത്തി​ന്​ ഇ​ൻ​ഷു​റ​ൻ​സ്​ സം​ര​ക്ഷ​ണ​മു​ണ്ട്. എ​ഫ്.​ആ​ർ.​ഡി.​െ​എ ബി​ല്ലി​ൽ ഇ​ത്ത​ര​മൊ​രു പ​രി​ധി പ​റ​യു​ന്നി​ല്ല.

Loading...
COMMENTS