മലപ്പുറമില്ലാതെ കേരള ബാങ്ക്: ലയനപദ്ധതിക്ക്​ അന്തിമ അംഗീകാരം

  • മലപ്പുറം ജില്ല ബാങ്ക്​ ജനറൽ ബോഡി രണ്ട്​ തവണയാണ്​ ലയന പ്രമേയം തള്ളിയത്

23:45 PM
25/11/2019
kerala-bank-091019.jpg

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​നാ​യി 13 ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളെ​യും സം​സ്​​ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ല​യി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി. 13 ജി​ല്ല ബാ​ങ്കു​ക​ളു​ടെ​യും ആ​സ്​​തി ബാ​ധ്യ​ത​ക​ൾ സം​സ്​​ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കി​ന്​ കൈ​മാ​റി​യു​ള്ള ല​യ​ന​പ​ദ്ധ​തി​ക്കാ​ണ്​ അം​ഗീ​കാ​ര​മാ​യ​ത്.

ല​യ​ന​നി​ർ​ദേ​ശം ത​ള്ളി​യ മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്ക്​ ഒ​ഴി​കെ​യാ​ണ്​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ വ​രു​ന്ന​ത്. മു​സ്​​ലിം​ലീ​ഗ്​ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ല​പ്പു​റം ബാ​ങ്ക് ജ​ന​റ​ൽ ബോ​ഡി ര​ണ്ടു​ത​വ​ണ​ ല​യ​ന​പ്ര​മേ​യം ത​ള്ളി. തു​ട​ർ​ന്നാ​ണ്​ മ​ല​പ്പു​റം ബാ​ങ്കി​നെ ഒ​ഴി​വാ​ക്കി​യു​ള്ള ല​യ​ന​പ​ദ്ധ​തി​ക്ക്​ സ​ർ​ക്കാ​ർ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 

കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ അ​ന്തി​മ അ​നു​മ​തി നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു. കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്​​ഥാ​ന സ​ഹ​ക​ര​ണ​നി​യ​മ​ത്തി​ൽ കൊ​ണ്ടു​വ​ന്ന 14 എ ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഹൈ​കോ​ട​തി വി​ധി​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ ല​യ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ആ​റ്​ വ്യ​വ​സ്​​ഥ​ക​ളോ​ടെ​യാ​ണ്​ റി​സ​ർ​വ്​ ബാ​ങ്ക്​ അ​ന്തി​മ അ​നു​മ​തി ന​ൽ​കി​യ​ത്. 

2018 മാ​ർ​ച്ച്​ 31​െൻ​റ ന​ബാ​ർ​ഡി​​െൻറ ക​ണ​ക്ക്​ പ്ര​കാ​രം ല​യി​പ്പി​ച്ച്​ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ബാ​ങ്കി​ന്​ ഒ​മ്പ​ത്​ ശ​ത​മാ​നം മൂ​ല​ധ​ന പ​ര്യാ​പ്​​ത​ത ആ​ർ​ജി​ക്ക​ണ​മെ​ങ്കി​ൽ 97.92 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ട്. ല​യ​ന​ത്തി​ന്​ മു​മ്പ്​ ഇൗ ​തു​ക സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​ൽ​ക​ണം. ഒ​മ്പ​ത്​ ശ​ത​മാ​നം മൂ​ല​ധ​ന പ​ര്യാ​പ്​​ത​ത തു​ട​ർ​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ മൊ​ത്തം ആ​സ്​​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ല​യ​ന​ശേ​ഷ​മു​ള്ള ബാ​ങ്കി​ൽ അം​ഗ​സം​ഘ​ങ്ങ​ളു​ടെ ഒാ​ഹ​രി മൂ​ല​ധ​നം അ​നു​വ​ദി​ച്ച്​ ന​ൽ​ക​ണം. ഇ​തി​നാ​യി സം​സ്​​ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്ക്​ ട്രാ​ൻ​സ്​​ഫ​ർ പ്രൈ​സ്​ വ്യ​വ​സ്​​ഥ രൂ​പ​പ്പെ​ടു​ത്ത​ണം. 

വോ​ട്ട​വ​കാ​ശം ഇ​ല്ലാ​തെ വാ​യ്​​പേ​ത​ര സം​ഘ​ങ്ങ​ളു​ടെ ഒ​രു പ്ര​തി​നി​ധി​യെ റൊ​േ​ട്ട​ഷ​ൻ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ു​തി​യ ബാ​ങ്കി​​െൻറ ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം. പു​തി​യ ബാ​ങ്കി​​െൻറ ബോ​ർ​ഡ്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ഘ​ട​ന, അ​ധി​കാ​ര​ങ്ങ​ൾ എ​ന്നി​വ അ​ർ​ബ​ൻ കോ​ഒാ​പ​റേ​റ്റി​വ്​ ബാ​ങ്കു​ക​ൾ​ക്ക്​ സ​മാ​ന​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രി​ക്ക​ണം. ല​യ​ന​ശേ​ഷം റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ത​ത്ത്വ​ത്തി​ലു​ള്ള അം​ഗീ​കാ​ര​ത്തി​ൽ നി​ഷ്​​ക​ർ​ഷി​ച്ച വ്യ​വ​സ്​​ഥ​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

Loading...
COMMENTS