Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകേരള ബാങ്കിൽ...

കേരള ബാങ്കിൽ സർക്കാറിന്​ തിരിച്ചടി; ട്രഷറിയിൽ നിക്ഷേപം പാടില്ല

text_fields
bookmark_border
kerala-Bank
cancel

മ​ല​പ്പു​റം: കോ​ടി​ക​ളൊ​ഴു​ക്കി കേ​ര​ള ബാ​ങ്കി​ന്​ വ​ഴി​യൊ​രു​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ തി​ര ി​ച്ച​ടി​യാ​യി റി​സ​ർ​വ്​​ ബാ​ങ്കി​​​െൻറ നി​ബ​ന്ധ​ന. സ​ർ​ക്കാ​ർ ​ട്ര​ഷ​റി​യി​ൽ ജി​ല്ല ബാ​ങ്കു​ക​ള​ു​ടെ​യു ം സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​​​​െൻറ​യും നി​ക്ഷേ​പം പാ​ടി​ല്ലെ​ന്ന്​ ആ​ർ.​ബി.​െ​എ നി​ഷ്​​ക​ർ​ഷി​ച്ചു. ഇ​തി​ ​​െൻറ വെ​ളി​ച്ച​ത്തി​ൽ ട്ര​ഷ​റി സേ​വി​ങ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ മു​ഴു​വ​ൻ നി​ക്ഷേ​പ​വും ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്ക്​ സ​ഹ​ക​ര​ണ ര​ജി​സ്​​ട്രാ​ർ എ​സ്. ഷാ​ന​വാ​സ്​ നി​ർ​ദേ​ശം ന​ൽ​കി. ആ​ർ.​ബി.​െ​എ നി​രീ​ക്ഷ​ണ​മു​ള്ള​തി​നാ​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഇ​നി മു​ത​ൽ ​ട്ര​ഷ​റി​യി​ൽ ഒാ​ൺ​ഫ​ണ്ട്​ നി​ക്ഷേ​പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

ജി​ല്ല ബാ​ങ്കു​ക​ൾ​ക്കും സം​സ്ഥാ​ന കോ​ഒാ​പ​റേ​റ്റി​വ്​ ബാ​ങ്കി​നും സം​സ്ഥാ​ന സ​ർ​ക്കാ​റി​​​െൻറ ട്ര​ഷ​റി സേ​വി​ങ്​ ബാ​ങ്കി​ൽ കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​മു​ണ്ട്. ട്ര​ഷ​റി സ്​​തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ബാ​ങ്കു​ക​ൾ നി​ക്ഷേ​പം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ റി​സ​ർ​വ് ബാ​ങ്ക്​ മു​ന്നോ​ട്ടു​വെ​ച്ച 19 ഉ​പാ​ധി​ക​ളി​ൽ പ്ര​ധാ​ന​മാ​ണ്​ ​ട്ര​ഷ​റി​യി​ൽ ബാ​ങ്കു​ക​ളു​ടെ ഒാ​ൺ​ഫ​ണ്ട്​ നി​ക്ഷേ​പം പാ​ടി​ല്ലെ​ന്നു​ള്ള​ത്. 14 ജി​ല്ല ബാ​ങ്കു​ക​ളും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കും ല​യി​പ്പി​ച്ചാ​ണ്​ കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ്​ ല​യ​ന ന​ട​പ​ടി​ക​ൾ. ​​ കേ​ര​ള ബാ​ങ്കി​​​െൻറ പ​ണം ട്ര​ഷ​റി​ക്ക്​ താ​ങ്ങാ​കു​െ​മ​ന്ന്​ സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ആ​ർ.​ബി.​െ​എ നി​ബ​ന്ധ​ന സ​ർ​ക്കാ​റി​ന്​ വ​ൻ തി​രി​ച്ച​ടി​യാ​ണ്.

ജി​ല്ല ബാ​ങ്കു​ക​ളു​ടെ കോ​ടി​ക​ളു​ടെ നി​ക്ഷേ​പം ട്ര​ഷ​റി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ത്​ ​​​പ്ര​ള​യ​ത്താ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സ​ർ​ക്കാ​റി​ന്​ കൂ​ടു​ത​ൽ ​പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും. സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​ത്തി​ലാ​ണ്​ ട്ര​ഷ​റി​യി​ൽ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​മാ​യി​വ​രു​ന്ന​ത്. ​​കേ​ര​ള ബാ​ങ്കി​നു​വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ടി​ക​ളാ​ണ്​ ഇ​തി​ന​കം ഒ​ഴു​ക്കി​യ​ത്. സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​​െൻറ നി​ഷ്​​ക്രി​യാ​സ്​​തി (എ​ൻ.​പി.​എ) കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്​ 306 കോ​ടി രൂ​പ​യാ​ണ്.

മൂ​ന്ന്​ െപാ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ കി​ട്ടാ​ക്ക​ടം തീ​ർ​പ്പാ​ക്കാ​നാ​ണ്​ പ​ണം ന​ൽ​കി​യ​ത്. ഇ​തി​ന്​ മു​മ്പ്​ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ബാ​ങ്കി​​​െൻറ ന​ഷ്​​ടം നി​ക​ത്താ​ൻ സ​ർ​ക്കാ​ർ 148 കോ​ടി​യു​ടെ സ​ഹാ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treasurykerala newskerala bankmalayalam newsTreasury Deposit
News Summary - Kerala Bank - Kerala News
Next Story