കേരള ബാങ്ക് യാഥാർഥ്യമാക്കും -മുഖ്യമന്ത്രി

18:49 PM
24/01/2019
Pinarayi Vijayan

തിരുവനന്തപുരം: കേരള ബാങ്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സമൂഹത്തിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിവെക്കുമെന്നും സി.ഐ.ടി.യുവിന്‍റെ 28ാമത് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയായിരുന്നു നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം. സഹകരണ മേഖല സാധാരണക്കാരുടെ പണം കൊണ്ട് വളർന്നതാണ്. ഈ മേഖലയെ തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ നീക്കം നടത്തിയിട്ടുണ്ട്. അതിനെ അതിജീവിച്ചാണ് സഹകരണ മേഖല മുന്നോട്ട് പോകുന്നതെന്നും പിണറായി പറഞ്ഞു. 

Loading...
COMMENTS