Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എൻ.ബി മുതൽ ബാങ്ക് ഓഫ് ബറോഡ വരെ: റിപ്പോ നിരക്ക് വർധനവിന് പിന്നാലെ വായ്പാ പലിശനിരക്ക് ഉയർത്തിയത് 5 ബാങ്കുകൾ

text_fields
bookmark_border
പി.എൻ.ബി മുതൽ ബാങ്ക് ഓഫ് ബറോഡ വരെ: റിപ്പോ നിരക്ക് വർധനവിന് പിന്നാലെ വായ്പാ പലിശനിരക്ക് ഉയർത്തിയത് 5 ബാങ്കുകൾ
cancel

ന്യൂഡൽഹി: ആർ.ബി.ഐ ഒക്ടോബർ 7ന് ബുധനാഴ്ച റിപ്പോ നിരക്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.50% ഉയർത്തിയതിനു പിന്നാലെ അഞ്ച് ബാങ്കുകൾ അവരുടെ വായ്പാ പലിശനിരക്ക് വർധിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ലെണ്ടർമാരാണ് വായ്പാ പലിശനിരക്കുകളിൽ മാറ്റം വരുത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

പി.എൻ.ബി റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് ഉയർത്തി

പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) 8.10 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി ഉയർത്തി. ഒക്ടോബർ 8 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് ഈ മാറ്റമെന്ന് ബാങ്ക് കോർപ്പറേറ്റ് ഫയലിങ്ങിൽ വ്യക്തമാക്കി. പരിഷ്കരിച്ച RLLR-ൽ 0.35% ബാങ്ക് സ്ട്രാറ്റജിക് പ്രീമിയവും ഉൾപ്പെടുന്നു. എന്നാൽ പി.എൻ.ബി തങ്ങളുടെ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ് (MCLR), ബേസ് റേറ്റ് എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ല.

ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശനിരക്ക് 8.35 ശതമാനമായി ഉയർത്തി

ആർ.ബി.ഐയുടെ തീരുമാനത്തെ തുടർന്ന് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ റിപ്പോ അധിഷ്ഠിത വായ്പാ പലിശനിരക്ക് (RBLR) പരിഷ്കരിച്ചിട്ടുണ്ട്. ഒക്ടോബർ 7 മുതൽ ബാങ്കിന്റെ RBLR 8.10 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി ഉയർന്നു. ബാങ്കിന്റെ ഫയലിങ് പ്രകാരം, റിപ്പോ നിരക്ക് ഘടകം 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ഉയർന്നു, അതേസമയം മാർക്ക്അപ്പ് 2.85 ശതമാനമായി മാറ്റമില്ലാതെ തുടർന്നു.

ഇന്ത്യൻ ബാങ്ക് റിപ്പോ ലിങ്ക്ഡ് നിരക്ക് പരിഷ്കരിച്ചു

ഇന്ത്യൻ ബാങ്ക് തങ്ങളുടെ റിപ്പോ ലിങ്ക്ഡ് ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (RBLR) 7.95 ശതമാനത്തിൽ നിന്ന് 8.20 ശതമാനമായി ഉയർത്തി. അടുത്ത അവലോകനം വരെ ഒക്ടോബർ 8 മുതൽ പരിഷ്കരിച്ച നിരക്ക് ബാധകമാകും.

ആർ.ബി.ഐയുടെ പോളിസി റിപ്പോ നിരക്കിൽ വരുത്തിയ 25 അടിസ്ഥാന നിരക്കിന്റെ വർധനവിനെ തുടർന്നാണ് ഈ മാറ്റമെന്ന് ബാങ്ക് അറിയിച്ചു. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പോളിസി റിപ്പോ നിരക്കും 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ഉയർന്നിട്ടുണ്ട്.

ബാങ്ക് ഓഫ് ബറോഡ BRLLR ഉയർത്തി

ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ബറോഡ റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് (BRLLR) 25 അടിസ്ഥാന നിരക്ക് ഉയർത്തി 8.15 ശതമാനമാക്കി. ഒക്ടോബർ 8 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ബാങ്കിന്റെ BRLLR മുമ്പ് 7.90 ശതമാനമായിരുന്നു. റിപ്പോ നിരക്ക് ഘടകം 5.25 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി വർദ്ധിച്ചതായും, മാർക്ക്അപ്പ് 2.65 ശതമാനമായി മാറ്റമില്ലാതെ തുടരുന്നതായും ബാങ്കിന്റെ ഫയലിങ് വ്യക്തമാക്കുന്നു.

ഇന്ത്യൻ ഓവർസീസ് ബാങ്ക് RLLR ഉയർത്തി

ഇന്ത്യൻ ഓവർസീസ് ബാങ്കും (IOB) തന്റെ റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) പരിഷ്കരിച്ചിട്ടുണ്ട്. ബാങ്ക് നിരക്ക് 8.10 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി ഉയർത്തി. ഒക്ടോബർ 8 മുതൽ ഇത് നിലവിൽ വന്നു. അടുത്ത അവലോകനം വരെ പരിഷ്കരിച്ച നിരക്ക് തുടരും.

ഇത് വായ്പയെടുക്കുന്നവരെ എങ്ങനെ ബാധിക്കും?

ബെഞ്ച്മാർക്ക് വായ്പാ നിരക്കുകളിലെ വർധനവ് വായ്പയെടുക്കുന്നത് കൂടുതൽ ചെലവേറിയതാക്കാം. പ്രത്യേകിച്ച് റിപ്പോ നിരക്ക് പോലുള്ള ബാഹ്യ ബെഞ്ച്മാർക്കുകളുമായി വായ്പകൾ ബന്ധിപ്പിച്ചിട്ടുള്ളവരെ ഇത് ബാധിക്കും. നിലവിലുള്ള വായ്പക്കാരുടെ കാര്യത്തിൽ, വായ്പയുടെ തരത്തെയും അത് ബന്ധിപ്പിച്ചിരിക്കുന്ന ബെഞ്ച്മാർക്കിനെയും ആശ്രയിച്ചിരിക്കും ഇതിന്റെ ആഘാതം.

ഉയർന്ന പോളിസി നിരക്ക് ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് കൈമാറുമ്പോൾ, റിപ്പോ-ലിങ്ക്ഡ് വായ്പകളുള്ളവരുടെ പലിശനിരക്ക് ഉയരാൻ സാധ്യതയുണ്ട്. ആർ.ബി.ഐയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ മറ്റ് ലെണ്ടർമാരും തങ്ങളുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്കുകളിൽ മാറ്റങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ വായ്പയെടുക്കാൻ പദ്ധതിയിടുന്നവരെ സംബന്ധിച്ചിടത്തോളം, ഉയർന്ന വായ്പാ നിരക്കുകൾ ഉയർന്ന പലിശ ബാധ്യതക്ക് കാരണമാകും. ഫ്ലോട്ടിങ് റേറ്റ് വായ്പകളുള്ള നിലവിലുള്ള വായ്പക്കാർക്ക് ബാങ്കുകൾ നിരക്ക് വർധനവ് നടപ്പിലാക്കുന്ന രീതിക്ക് അനുസരിച്ച് അവരുടെ ഇ.എം.ഐകളിലോ വായ്പാ കാലാവധിയിലോ മാറ്റങ്ങൾ ഉണ്ടായേക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - interest rate hike
Next Story