Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightആർ.ബി.ഐക്ക്​ മുന്നിൽ...

ആർ.ബി.ഐക്ക്​ മുന്നിൽ വെല്ലുവിളിയായി പണപ്പെരുപ്പം

text_fields
bookmark_border
RBI
cancel

ന്യൂഡൽഹി: അപ്രതീക്ഷിതമായുണ്ടായ റീടെയിൽ പണപ്പെരുപ്പം ആർ.ബി.ഐക്ക്​ മുന്നിൽ ഉയർത്തുന്നത്​ അപ്രതീക്ഷിത വെല്ലുവിളി. വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്​ മുന്നോട്ട്​ പോയ ആർ.ബി.ഐക്ക്​ ഇനി പണപ്പെരുപ്പം കൂടി പരിഗണിക്കേണ്ടി വരും. അടുത്ത വായ്​പ അ​വലോകന യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണ്​ സൂചന.

ഈ വർഷം ഇനി വായ്​പ പലിശ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. ഡിസംബറിൽ റിവേഴ്​സ്​ റിപ്പോ നിരക്ക്​ മാത്രം ഉയർത്തുമെന്ന സൂചനകൾ പുറത്ത്​ വന്നിരുന്നു. എന്നാൽ, പണപ്പെരുപ്പം ആർ.ബി.ഐ കണക്ക്​ കൂട്ടലുകളെ തകിടം മറിച്ചുവെന്ന്​ സാമ്പത്തിക വിദഗ്​ധർ പറയുന്നു. മേയ്​ മാസത്തിൽ ആർ.ബി.ഐ പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നിരുന്നു. രണ്ട്​ മുതൽ ആറ്​ ശതമാനത്തിനിടക്ക്​ പണപ്പെരുപ്പം നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം. എന്നാൽ ഇത്​ 6.3 ശതമാനമായി ഉയർന്നു.

അതേസമയം, പണപ്പെരുപ്പം ഉയരുന്നത്​ താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന വിലയിരുത്തലുകൾ പുറത്ത്​ വരുന്നുണ്ട്​. പണപ്പെരുപ്പം ഉയരുന്നത്​ പ്രതിസന്ധിയാവുന്നുണ്ടെങ്കിലും ഇനി ഈ വർഷം ആർ.ബി.ഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തില്ലെന്നാണ് ചില സാമ്പത്തിക വിദഗ്​ധർ പ്രവചിക്കുന്നു. റിവേഴ്​സ്​ റിപ്പോ നിരക്കിൽ മാത്രം 40 ബേസിക്​ പോയിൻറി​െൻറ മാറ്റം വരുത്താനുള്ള സാധ്യതകളാണ്​ സാമ്പത്തിക വിദഗ്​ധർ മുന്നിൽ കാണുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi
News Summary - Inflation may obstruct RBI's focus on growth
Next Story