ഇന്ത്യ പോസ്​റ്റ്​ പേമെന്‍റ്സ്​​ ബാങ്ക്​: ചെലവ്​ ഉയർത്തി

21:40 PM
29/08/2018
india-post-payment-bank

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ പോ​സ്​​റ്റ്​ പേ​മ​െൻറ്​​സ്​ ബാ​ങ്ക്​ തു​ട​ങ്ങു​ന്ന​തി​നു​ള്ള ചെ​ല​വ്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ പു​തു​ക്കി നി​ശ്ച​യി​ച്ചു. 800 കോ​ടി രൂ​പ​യി​ൽ​നി​ന്ന്​ 1,435 കോ​ടി​യാ​യാ​ണ്​ പ​ദ്ധ​തി ചെ​ല​വ്​ ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ൽ 400 കോ​ടി സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ളാ​ണ്.

സെ​പ്​​റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ന്ത്യ പോ​സ്​​റ്റ്​ പേ​മ​െൻറ്​​സ്​ ബാ​ങ്ക്​ ശാ​ഖ​ക​ളി​ൽ സേ​വ​നം ല​ഭ്യ​മാ​യി തു​ട​ങ്ങും. ഡി​സം​ബ​റോ​ടെ എ​ല്ലാ പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളി​ലും സേ​വ​നം ല​ഭ്യ​മാ​കും.

1.55 ല​ക്ഷം ത​പാ​ൽ ഒാ​ഫി​സു​ക​ളാ​ണ്​ രാ​ജ്യ​ത്തു​ള്ള​ത്. ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ വീ​ട്ടു​പ​ടി​ക്ക​ൽ വ​രെ എ​ത്തി​ക്കാ​നാ​ണ്​ പേ​മ​െൻറ്​​സ്​ ബാ​ങ്കു​കൊ​ണ്ട്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Loading...
COMMENTS