Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഇന്ത്യ തപാൽ ബാങ്കിന്​...

ഇന്ത്യ തപാൽ ബാങ്കിന്​ 21ന്​ തുടക്കം 

text_fields
bookmark_border
indian-post-bank
cancel

ന്യൂ​ഡ​ൽ​ഹി:  പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളെ ക​ണ്ണി​ചേ​ർ​ത്ത്​ രൂ​പ​വ​ത്​​ക​രി​ച്ച ഇ​ന്ത്യ പോ​സ്​​റ്റ്​ പേ​മ​െൻറ്​​സ്​ ബാ​ങ്ക്​ (​െഎ.​പി.​പി.​ബി) ആ​ഗ​സ്​​റ്റ്​ 21ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ല​ളി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ആ​രം​ഭി​ക്കു​ന്ന ബാ​ങ്കി​ന്​ ജി​ല്ല​യി​ൽ ഒ​രു ശാ​ഖ എ​ന്ന നി​ല​ക്കാ​വും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​വു​ക.

നി​ല​വി​ൽ ര​ണ്ട്​ ത​പാ​ൽ ബാ​ങ്കു​ക​ൾ  പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും 21 മു​ത​ൽ  648 ശാ​ഖ​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ​െഎ.​പി.​പി.​ബി വ​ഴി രാ​ജ്യ​ത്തെ 1.55 ല​ക്ഷം പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ളും​ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന നി​ല​യി​ലെ​ത്തും. ഗ്രാ​മീ​ണ ത​ല​ത്തി​ൽ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ട​ു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കി​ങ്ങ്​ ശൃം​ഖ​ല​യാ​യും ഇ​ത്​ മാ​റും. ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 1.55 ല​ക്ഷം പോ​സ്​​റ്റ്​ ഒാ​ഫി​സ്​ ശാ​ഖ​ക​ളും പ​ര​സ്​​പ​രം ബ​ന്ധി​പ്പി​ച്ച്​ ബാ​ങ്കി​ങ്​ സേ​വ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും.  

ബാ​ങ്ക്​ ശാ​ഖ​ക​ളും പോ​സ്​​റ്റ്​ ഒാ​ഫി​സി​നോ​ട്​ ചേ​ർ​ന്ന 3250  സേ​വ​ന​േ​ക​ന്ദ്ര​ങ്ങ​ളും 11000 ത​പാ​ലോ​ഫീ​സ​ർ​മാ​രും  ചേ​ർ​ന്ന്​ ഗ്രാ​മ​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ടി​വാ​തി​ൽ​ക്ക​ൽ ബാ​ങ്കി​ങ്​ സേ​വ​ന​മെ​ത്തി​ക്കും. 17 കോ​ടി പോ​സ്​​റ്റ​ൽ സേ​വി​ങ്സ്​​ അ​ക്കൗ​ണ്ടു​ക​ൾ ബാ​ങ്കി​ന്​ കീ​ഴി​ലാ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. 

ന​ഗ​ര​ങ്ങ​ളി​ലൊ​തു​ങ്ങി​യ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്​ ഗ്രാ​മീ​ണ​ത​ല​ത്തി​ലെ​ത്തി​ക്ക​ലും ല​ക്ഷ്യ​മാ​ണ്. പ​ണ​വി​നി​മ​യം അ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ളും ഇ​തു​വ​ഴി ല​ഭി​ക്കും. ഏ​ത്​ ബാ​ങ്കി​ൽ​ പ​ണം നി​ക്ഷേ​പി​ക്കാ​നും പി​ൻ​വ​ലി​ക്കാ​നും പ്ര​ശ്​​ന​മു​ണ്ടാ​കി​ല്ല. മൊ​ബൈ​ൽ ആ​പ്​ വ​ഴി​യോ പോ​സ്​​റ്റ്​ ഒാ​ഫി​സി​ൽ നേ​രി​ട്ട്​ എ​ത്തി​യോ ബാ​ങ്കി​​െൻറ​ സേ​വ​നം തേ​ടാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndian Post Bank
News Summary - Indian Post Bank Start on August 21th -Business News
Next Story