ഇന്ത്യ പോസ്റ്റ് പേമെന്‍റ്ബാങ്കിന് തുടക്കം
text_fieldsന്യൂഡല്‍ഹി: തപാല്‍ ഓഫിസുകളെ ചെറുകിട ബാങ്ക് ഇടപാടിലേക്ക് വഴിനടത്തുന്ന ഇന്ത്യ പോസ്റ്റ് പേമെന്‍റ് ബാങ്ക് പരീക്ഷണാടിസ്ഥാനത്തില്‍ റായ്പൂരിലും റാഞ്ചിയിലും തുടങ്ങുന്നു. പദ്ധതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു. പേ-ടിഎം, എയര്‍ടെല്‍ മണി എന്നിവയുടെ മാതൃകയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സംരംഭമാണിത്.
ചെറുകിട വ്യാപാരികളെയും ഇടപാടുകാരെയും പങ്കാളികളാക്കും. തപാല്‍ വകുപ്പിന്‍െറ 1000 എ.ടി.എമ്മുകളും ഇതിനു കീഴിലേക്ക് മാറ്റും. ഇക്കൊല്ലം 650 പേമെന്‍റ്സ് ബാങ്ക് ശാഖകള്‍ തുടങ്ങാനാണ് ലക്ഷ്യം.
800 കോടി രൂപയുടെ അടച്ചുതീര്‍ത്ത മൂലധനത്തോടെ തുടങ്ങുന്ന ബാങ്കില്‍ സര്‍ക്കാറിന് 275 കോടിയുടെ ഓഹരിയുണ്ട്. നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ ബാങ്കിനുകീഴില്‍ ലഭ്യമാവും. നിക്ഷേപങ്ങള്‍ക്ക് നാലര മുതല്‍ അഞ്ചര ശതമാനം വരെ പലിശ നല്‍കും. രാജ്യത്ത് 11 പേമെന്‍റ്ബാങ്കുകള്‍ക്കാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
