ഇന്ത്യ പോസ്​റ്റ്​ പേമൻറ്​ ബാങ്കിന്​ ഇന്ന്​ തുടക്കം

  • വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​ന​വും ബാ​ങ്ക്​ വാ​ഗ്​​ദാ​നം ചെ​യ്യു​ന്നു 

09:21 AM
01/09/2018
india-post-payment-bank

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന്​ വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക്​ ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന ഇ​ന്ത്യ പോ​സ്​​റ്റ്​ പേ​മ​ൻ​റ്​ ബാ​ങ്ക്​ (​െഎ.​പി.​പി.​ബി) ഇ​ന്ന്​​് ആ​രം​ഭം​കു​റി​ക്കും. ത​ൽ​ക്ക​ത്തോ​റ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്​ 650 ശാ​ഖ​ക​ളും 3250 ആ​ക്​​സ​സ്​ പോ​യ​ൻ​റു​ക​ളു​മ​ട​ങ്ങു​ന്ന ബാ​ങ്കി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ 1.55 ല​ക്ഷം പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ൾ ഡി​സം​ബ​ർ 31ഒാ​ടെ ​െഎ.​പി.​പി.​ബി​യു​മാ​യി ബ​ന്ധി​പ്പി​ക്കും. പോ​സ്​​റ്റ്​ ഒാ​ഫി​സ്​ സേ​വി​ങ്​​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ​െഎ.​പി.​പി.​ബി​യു​മാ​യി ബ​ന്ധി​പ്പി​ക്കാം.

വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​ന​മെ​ത്തി​ക്കാ​ൻ പോ​സ്​​റ്റ്​​മാ​ൻ/​പോ​സ്​​റ്റ്​ വു​മ​ൺ എ​ന്നി​വ​രു​െ​ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബാ​ങ്ക്​ വാ​ഗ്​​ദാ​നം ചെ​യ്യു​ന്നു. 2015ലാ​ണ്​ പേ​മ​ൻ​റ്​ ബാ​ങ്കി​നു​ള്ള അ​നു​മ​തി റി​സ​ർ​വ്​ ബാ​ങ്ക്​ ത​പാ​ൽ വ​കു​പ്പി​ന്​ കൈ​മാ​റി​യ​ത്. എ​യ​ർ​ടെ​ല്ലി​നും പേ​ടി​എ​മ്മി​നു​മാ​ണ്​ നി​ല​വി​ൽ പേ​മ​ൻ​റ്​ ബാ​ങ്കി​ങ്​ സം​വി​ധാ​നം ഒ​രു​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. നേ​ര​ത്തേ െഎ.​പി.​പി.​ബി തു​​ട​​ങ്ങു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വ്​ 800 കോ​​ടി​യി​​ൽ​​നി​​ന്ന് 1435 കോ​​ടി​​യാ​​യി കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ പു​​തു​​ക്കി​നി​​ശ്ച​​യി​​ച്ചി​രു​ന്നു. ഇ​​തി​​ൽ 400 കോ​​ടി സാ​േ​​ങ്ക​​തി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചെ​​ല​​വു​​ക​​ളാ​​ണ്. 

Loading...
COMMENTS