പ്രവാസി പണം വരവിൽ ഇന്ത്യ മുന്നിൽ; ലഭിച്ചത്​ നാലര ലക്ഷം കോടി

22:11 PM
23/04/2018
saudi-riyal

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ർ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ അ​യ​ക്കു​ന്ന പ​ണ​ത്തി​​െൻറ മൂ​ല്യ​ത്തി​ൽ ഇ​ന്ത്യ ഒ​ന്നാ​മ​ത്. 2017ൽ ​നാ​ല​ര ല​ക്ഷം കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ്​ (69 ബി​ല്യ​ൺ ഡോ​ള​ർ) വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ രാ​ജ്യ​ത്തേ​ക്ക്​ അ​യ​ച്ച​തെ​ന്ന്​ ലോ​ക​ബാ​ങ്കി​​െൻറ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  

തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​ത്തെ​ക്കാ​ൾ  9.9 ശ​ത​മാ​നം കൂ​ടി​യ തു​ക​യാ​ണി​ത്. എ​ന്നാ​ൽ, 2014ലാ​ണ്​ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക അ​യ​ച്ച​ത്. 70.4 ബി​ല്യ​ൺ ഡോ​ള​ർ. (4.67 ല​ക്ഷം കോ​ടി രൂപ). പ​ണ​മ​യ​ക്ക​ൽ കൂ​ടി​യ​തി​നൊ​പ്പം പ​ണം അ​യ​ക്കാ​നു​ള്ള ചെ​ല​വും കൂ​ടി​യ​താ​യി ലോ​ക​ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​ന്ത്യ​ക്കു പി​ന്നി​ൽ ചൈ​ന​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി പ​ണം ല​ഭി​ച്ച രാ​ജ്യം. 4.25 ല​ക്ഷം കോ​ടി രൂപ. വി​ദേ​ശ​ത്തു​നി​ന്ന്​ സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന പ​ണ​മാ​ണ്​  മി​ക്ക ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക നി​ല​നി​ൽ​പി​​െൻറ അ​ടി​ത്ത​റ​യെ​ന്ന്​ റി​പ്പോ​ർ​ട്ട്​ വി​ല​യി​രു​ത്തു​ന്നു. യൂ​റോ​പ്, റ​ഷ്യ, അ​മേ​രി​ക്ക തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യാ​ണ്​ പ​ണ​മ​യ​ക്ക​ൽ തോ​ത്​ കൂ​ടാ​നു​ള്ള കാ​ര​ണം. 

ഉ​യ​ർ​ന്ന എ​ണ്ണ വി​ല​മൂ​ലം ഡോ​ള​ർ ശ​ക്തി​പ്പെ​ട്ടു നി​ൽ​ക്കു​ന്ന​തി​നാ​ൽ തി​രി​ച്ച​യ​ക്കു​ന്ന പ​ണ​ത്തി​​െൻറ മൂ​ല്യം ഡോ​ള​റി​ൽ ക​ണ​ക്കാ​ക്കു​േ​മ്പാ​ഴും കൂ​ടി​യ തു​ക​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തു​ക. ലോ​ക​ത്തി​​െൻറ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​വാ​സി പ​ണ​ത്തി​​െൻറ വ​ര​വ്​ കൂ​ടി​യി​ട്ടു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ട​പ്പു വ​ർ​ഷം പ​ണ​മ​യ​ക്ക​ലി​ൽ  4.1 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നും ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. 200 യു.​എ​സ്​ ഡോ​ള​ർ (13,277 രൂ​പ) സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ അ​യ​ക്കാ​ൻ അ​തി​​െൻറ ഏ​ക​ദേ​ശം 7.1 ശ​ത​മാ​നം തു​ക​യാ​ണ്​ നി​ല​വി​ൽ ഒ​രാ​ൾ​ക്ക്​ ചെ​ല​വാ​ക്കേ​ണ്ടി വ​രു​ന്ന​ത്. ഇ​ത്​ മൂ​ന്നു​ ശ​ത​മാ​ന​ത്തി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ​ണ​മ​യ​ക്കാ​നു​ള്ള ചെ​ല​വ്​ 9.4 ശ​ത​മാ​ന​വു​മാ​ണ്. 

Loading...
COMMENTS