‘സീറോ ബാലൻസ്​’ അക്കൗണ്ടുകാർക്ക്​ ഐ.സി.ഐ.സി.ഐ ബാങ്കി​െൻറ ഇരുട്ടടി

23:08 PM
15/09/2019
icici-bank-150919.jpg

ചെ​ന്നൈ: ‘സീ​റോ ബാ​ല​ൻ​സ്​’ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ ഐ.​സി.​ഐ.​സി.​ഐ ബാ​ങ്കി​​െൻറ​ ഇ​രു​ട്ട​ടി. ഒ​ക്​​ടോ​ബ​ർ 16 മു​ത​ൽ ബാ​ങ്കി​​െൻറ ഏ​ത്​ ബ്രാ​ഞ്ചി​ൽ​നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നും​ 100 മു​ത​ൽ 125 രൂ​പ വ​രെ ഫീ​സ്​ ഈ​ടാ​ക്കും. പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​രും സ​മാ​ന​മാ​യ ഫീ​സ്​ ന​ൽ​കേ​ണ്ടി വ​രും. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ ബാ​ങ്കി​​െൻറ വി​ശ​ദീ​ക​ര​ണം.​

അ​തേ​സ​മ​യം, മൊ​ബൈ​ൽ ബാ​ങ്കി​ങ്, ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ് എ​ന്നി​വ​ വ​ഴി ന​ട​ത്തു​ന്ന എ​ൻ.​ഇ.​എ​ഫ്.​ടി, ആ​ർ.​ടി.​ജി.​എ​സ്, യു.​പി.​ഐ തു​ട​ങ്ങി​യ ഇ​ട​പാ​ടു​ക​ൾ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 10,000 മു​ത​ൽ 10 ല​ക്ഷം വ​രെ​യു​ള്ള എ​ൻ.​ഇ.​എ​ഫ്.​ടി ഇ​ട​പാ​ടു​ക​ൾ​ക്ക്​ ജി.​എ​സ്.​ടി അ​ട​ക്കം  2.25 മു​ത​ൽ 24.75 രൂ​പ​വ​രെ​യാ​ണ് ബ്രാ​ഞ്ചു​ക​ൾ ഇൗ​ടാ​ക്കു​ന്ന​ത്.

ര​ണ്ടു ല​ക്ഷം മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ​യു​ള്ള ആ​ർ.​ടി.​ജി.​എ​സ്​ ഇ​ട​പാ​ടു​ക​ൾ​ക്ക്​ ജി.​എ​സ്.​ടി അ​ട​ക്കം 20 മു​ത​ൽ 45 രൂ​പ വ​രെ​യും.

Loading...
COMMENTS