Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറന്നുപോയ പഴയ ബാങ്ക് അക്കൗണ്ടിലെ പണം വർഷങ്ങൾക്ക് ശേഷം എങ്ങനെ ക്ലെയിം ചെയ്യാം?

text_fields
bookmark_border
മറന്നുപോയ പഴയ ബാങ്ക് അക്കൗണ്ടിലെ പണം വർഷങ്ങൾക്ക് ശേഷം എങ്ങനെ ക്ലെയിം ചെയ്യാം?
cancel

പഴയ സേവിങ്സ് അക്കൗണ്ടുകളിലോ കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റുകളിലോ പിൻവലിക്കാതെ വർഷങ്ങളോളം കിടക്കുന്ന പണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതുന്നുണ്ടോ‍? പേടിക്കേണ്ട പരിഹാരമുണ്ട്. പത്ത് വർഷത്തിൽ കൂടുതൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ പണം റിസർവ് ബാങ്കിന്‍റെ 'ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ്' (DEA) ഫണ്ടിലേക്ക് മാറ്റിയാലും, നിക്ഷേപകർക്കോ അവരുടെ നിയമപരമായ അവകാശികൾക്കോ ആ തുക ബാങ്ക് വഴി തിരികെ ലഭിക്കും. ഇത്തരം നിക്ഷേപങ്ങൾ കണ്ടെത്താനും തിരികെ കൈപ്പറ്റാനും സഹായിക്കുന്നതിനായി ആർ.ബി.ഐ 'ഉദ്ഗം' (UDGAM) എന്ന പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്.

എന്താണ് അൺക്ലെയിംഡ് ഡെപ്പോസിറ്റ്?

  • ആർ.ബി.ഐയുടെ നിയമപ്രകാരം താഴെ പറയുന്നവ 'അൺക്ലെയിംഡ് ഡെപ്പോസിറ്റ്' ആയി കണക്കാക്കുന്നു:
  • പത്ത് വർഷത്തിലധികം പ്രവർത്തനരഹിതമായ സേവിങ്സ്/കറന്‍റ് അക്കൗണ്ടുകൾ.
  • കാലാവധി പൂർത്തിയായിട്ടും പത്ത് വർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത ഫിക്സഡ് ഡെപ്പോസിറ്റുകൾ, റെക്കറിങ് ഡെപ്പോസിറ്റുകൾ തുടങ്ങിയവ.

ഇത്തരം തുകകൾ ബാങ്കുകൾ ആർ.ബി.ഐയുടെ DEA ഫണ്ടിലേക്ക് മാറ്റുന്നു. എന്നാൽ, ഇത് പണത്തിന്‍റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തുന്നില്ല. ബാങ്ക് ശാഖയിൽ നേരിട്ടെത്തി ഉചിതമായ രേഖകൾ സമർപ്പിച്ച് ഈ തുക എപ്പോൾ വേണമെങ്കിലും ക്ലെയിം ചെയ്യാവുന്നതാണ്. അർഹമായ പലിശയും നിക്ഷേപകർക്ക് ലഭിക്കും.

നിങ്ങളുടെ പണം എങ്ങനെ കണ്ടെത്താം?

ആർ.ബി.ഐയുടെ UDGAM പോർട്ടൽ (https://udgam.rbi.org.in) വഴി 30-ഓളം ബാങ്കുകളിലെ അൺക്ലെയിംഡ് നിക്ഷേപങ്ങൾ പരിശോധിക്കാം.

  • പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
  • അക്കൗണ്ട് ഉടമയുടെ പേര്, ബാങ്കിന്‍റെ പേര് എന്നിവ നൽകുക.
  • പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് അല്ലെങ്കിൽ ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് സെർച്ച് ചെയ്യാം. വിവരങ്ങൾ ലഭ്യമല്ലെങ്കിൽ വിലാസം ഉപയോഗിച്ചും തിരയാവുന്നതാണ്.

പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ:

  • ഉദ്ഗം പോർട്ടലിലോ ബാങ്ക് വെബ്സൈറ്റിലോ നിങ്ങളുടെ അൺക്ലെയിംഡ് നിക്ഷേപം ഉണ്ടോ എന്ന് പരിശോധിക്കുക.
  • ഏതെങ്കിലും ഒരു ബാങ്ക് ശാഖയിൽ നേരിട്ട് പോകുക (ഹോം ബ്രാഞ്ച് തന്നെ ആകണമെന്നില്ല).
  • അവിടെ ലഭ്യമായ ക്ലെയിം ഫോം പൂരിപ്പിച്ച് നൽകുക. ഒപ്പം ആവശ്യമായ കെവൈസി (KYC) രേഖകൾ (പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ) ഹാജരാക്കുക.
  • ബാങ്ക് രേഖകൾ പരിശോധിച്ച് നിങ്ങളുടെ ക്ലെയിം സ്ഥിരീകരിച്ച ശേഷം പലിശ സഹിതം തുക തിരികെ നൽകും.

പഴയ അക്കൗണ്ടുകൾ കൃത്യമായി പരിശോധിക്കുകയും, നോമിനി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും, കെ.വൈ.സി വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുകയും ചെയ്യുന്നത് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, അൺക്ലെയിംഡ് നിക്ഷേപങ്ങൾ വീണ്ടെടുക്കുന്നതിനായി ജില്ലകളിലുടനീളം ആർ.ബി.ഐ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത്തരം ബോധവൽക്കരണ-സഹായ ക്യാമ്പുകൾ നടക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How to claim money in a forgotten old bank account years later
Next Story