ഭവന പദ്ധതി: വായ്​പ പുതുക്കാം 

23:04 PM
07/11/2019
home-loan-71119.jpg

ന്യൂ​ഡ​ൽ​ഹി: ഭ​വ​ന​നി​ർ​മാ​ണ മേ​ഖ​ല​യി​ലെ സ്​​തം​ഭ​നാ​വ​സ്ഥ നീ​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക പാ​ക്കേ​ജി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ, വീ​ടു വാ​ങ്ങു​ന്ന​വ​ർ​ക്ക്​ നി​ല​വി​ലെ വാ​യ്​​പ പു​തു​ക്കാ​നും അ​ധി​ക വാ​യ്​​പ​ക്കും ബാ​ങ്കു​ക​ളെ സ​മീ​പി​ക്കാ​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. 25,000 കോ​ടി​യു​ടെ ബ​ദ​ൽ നി​ക്ഷേ​പ​നി​ധി​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര​മ​​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​ത്. അ​തേ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്ന കു​റി​പ്പി​ലാ​ണ്​ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ജ്യ​ത്ത്​ 1508 ഫ്ലാ​റ്റ്​ സ​മു​ച്ച​യ​പ​ദ്ധ​തി​ക​ൾ പ​ണ​ഞെ​രു​ക്കം മൂ​ലം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​തി​നാ​ൽ ഫ്ലാ​റ്റ്​ വാ​ങ്ങാ​നു​ദ്ദേ​ശി​ച്ച 4.58 ല​ക്ഷം​പേ​ർ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നാ​ണ്​ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യ ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​ൻ എ​സ്.​ബി.​ഐ കാ​പ്​ വെ​ഞ്ചേ​ഴ്​​സ്​ ലി​മി​റ്റ​ഡി​നാ​ണ്​ മേ​ൽ​നോ​ട്ട ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്. ഹൈ​കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും കേ​സു​ള്ള ഭ​വ​ന പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കി​ല്ലെ​ന്ന്​ ധ​ന​മ​​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. 

പ്ര​ധാ​ന​മാ​യും ഡ​ൽ​ഹി, മും​ബൈ തു​ട​ങ്ങി പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ പു​തി​യ ധ​ന​സ​ഹാ​യ പ്ര​ഖ്യാ​പ​നം ഉ​പ​ക​രി​ക്കു​ക.

Loading...
COMMENTS