ബാങ്കി​െൻറ ലാഭം കൂടി; സി.ഇ.ഒയുടെ ശമ്പളം കുറഞ്ഞു

10:07 AM
17/06/2018
adithya-bank

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്​.ഡി.എഫ്​.സിയുടെ സി.ഇ.ഒവി​​െൻറ ശമ്പളത്തിൽ നാല്​ ശതമാനം കുറവ്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10 കോടിയായിരുന്നു ബാങ്ക്​ സി.ഇ.ഒ ആദിത്യ പുരിയുടെ ശമ്പളം. എന്നാൽ, ഇൗ സാമ്പത്തിക വർഷത്തിൽ ശമ്പളം 9.6 കോടിയായാണ്​ കുറച്ചിരിക്കുന്നത്​. 

അതേ സമയം, ബാങ്കി​​െൻറ ലാഭം 20 ശതമാനം വർധിച്ചിട്ടുണ്ട്​. 17,487 കോടിയാണ്​ ഇൗ സാമ്പത്തിക വർഷത്തിലെ ബാങ്കി​​െൻറ ലാഭം. ഉയർന പെർഫോമൻസ്​ ബോണസിന്​ റിസർവ്​ ബാങ്ക്​ അംഗീകാരം നൽകിയാൽ ആദിത്യപുരിയുടെ ശമ്പളം വർധിച്ചേക്കും. കഴിഞ്ഞ വർഷം അദ്ദേഹത്തിന്​ 92 ലക്ഷം രൂപ പെർഫോമൻസ്​ ബോണസായി ലഭിച്ചിരുന്നു.

എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 0.13 ശതമാനം ഒാഹരിയാണ്​ ആദിത്യപുരിക്കുള്ളത്​. ഏകദേശം 687 കോടി രൂപയാണ്​ ഒാഹരികളുടെ നിലവിലെ വിപണി മൂല്യം. കഴിഞ്ഞ 24 വർഷമായി ബാങ്കി​​െൻറ സി.ഇ.ഒ സ്ഥാനത്ത്​ ആദിത്യപുരിയാണ്​. ഇന്ത്യയിലെ ബാങ്ക്​മേധാവികളിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നതും പുരിയാണ്​.

Loading...
COMMENTS