Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഉയർന്ന പലിശയും മറ്റ്​...

ഉയർന്ന പലിശയും മറ്റ്​ ചാർജുകളും; കോവിഡ്​ കാലത്തും ഉപഭോക്​താക്കളെ പിഴിഞ്ഞ്​ ബാങ്കുകൾ

text_fields
bookmark_border
ഉയർന്ന പലിശയും മറ്റ്​ ചാർജുകളും; കോവിഡ്​ കാലത്തും ഉപഭോക്​താക്കളെ പിഴിഞ്ഞ്​ ബാങ്കുകൾ
cancel

മുംബൈ: കോവിഡ്​ കാലത്തും ഉപഭോക്​താക്കളെ നിർബാധം പിഴിഞ്ഞ്​ രാജ്യത്തെ ബാങ്കുകൾ. അധിക പലിശയും പ്രൊസസിങ്​ ചാർജുമെല്ലാം ഏർപ്പെടുത്തിയാണ്​ ചൂഷണം. കഴിഞ്ഞ മാസമാണ്​ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ്​ ഈടാക്കാൻ തീരുമാനിച്ചത്​. പിന്നീട്​ പ്രതിഷേധമുയർന്നതോടെ പൊതുമേഖല ബാങ്കുകൾ ഇതിൽ നിന്ന്​ പിന്മാറിയെങ്കിലും സ്വകാര്യ ബാങ്കുകൾ തീരുമാനം മാറ്റിയിട്ടില്ല.

കാഷ്​ ഡെപ്പോസിറ്റ്​ മെഷ്യനുകളിൽ പണം നിക്ഷേപിക്കു​േമ്പാൾ അധിക ചാർജ്​ ഈടാക്കാൻ ഐ.സി.ഐ.സി.ഐ തീരുമാനിച്ചിട്ടുണ്ട്​. ബാങ്കിങ്​ സമയത്തിന്​ ശേഷവും അവധി ദിനങ്ങളിലും പണം നിക്ഷേപിക്കു​േമ്പാഴാണ്​ അധിക ചാർജ്​. 50 രൂപയാണ്​ ചാർജായി ഈടാക്കുക. അധിക നിരക്ക്​ ഈടാക്കുന്നത്​ സംബന്ധിച്ച ചോദ്യങ്ങളോട്​ ഐ.സി.ഐ.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായ്​പകൾ പുനഃക്രമീകരിക്കു​േമ്പാഴും ചാർഉ്​ ഈടാക്കാൻ സ്വകാര്യ ബാങ്കുകൾക്ക്​ പദ്ധതിയുണ്ട്​. കോവിഡ്​ മൂലം ജീവിതം പ്രതിസന്ധിയിലായ ജനങ്ങൾക്ക്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ തീരുമാനം. വായ്​പ തുകയുടെ 0.5 ശതമാനം വരെ ഇത്തരത്തിൽ ചാർജായി ഈടാക്കാനാണ്​ ആലോചന​. ഇതിനൊപ്പം വായ്​പകൾ പുനഃക്രമീകരിക്കു​േമ്പാൾ അധിക പലിശയും ഈടാക്കുന്നുണ്ട്​. എസ്​.ബി.ഐ 0.35 ശതമാനമാണ്​ അധിക പലിശയായി ഈടാക്കുക. എന്നാൽ, എച്ച്​.ഡി.എഫ്​.സിയും ഐ.സി.ഐ.സി.ഐയും ഇതുമായി ബന്ധപ്പെട്ട്​ പ്രതികരണത്തിന്​ തയാറായിട്ടില്ലെന്നും ദ പ്രിൻറ്​ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Banks​Covid 19Processing fee
News Summary - Higher interest, processing fee — How banks are making hay amid Covid as customers take a hit
Next Story