Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എച്ച്.ഡി.എഫ്.സി ബാങ്കിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യ വിവരങ്ങൾ പുറത്തുള്ളവർക്ക് കൈമാറിയതായി കണ്ടെത്തൽ

text_fields
bookmark_border
എച്ച്.ഡി.എഫ്.സി ബാങ്കിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യ വിവരങ്ങൾ പുറത്തുള്ളവർക്ക് കൈമാറിയതായി കണ്ടെത്തൽ
cancel

എച്ച്.ഡി.എഫ്.സി ബാങ്കിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യ ബിസിനസ് തന്ത്രങ്ങളും വിപണിയെ ബാധിച്ചേക്കാവുന്ന നിർണ്ണായക വിവരങ്ങളും ബാങ്കിന് പുറത്തുള്ള വ്യക്തികൾക്ക് ചോർത്തി നൽകിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് ബാങ്ക് പരിശോധിച്ച് വരികയാണെന്നും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബാങ്കിന്‍റെ പ്രധാന ബിസിനസുകൾക്കും വിഭാഗങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ അന്വേഷണ കണ്ടെത്തലുകളെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ ചോരുന്നുണ്ടെന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെ ആശങ്കകളെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഈ വർഷം ആദ്യം തന്നെ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന മാനേജ്‌മെന്‍റിന് മുമ്പിൽ അന്വേഷണ കണ്ടെത്തലുകൾ സമർപ്പിച്ചിരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഈ ഉദ്യോഗസ്ഥർക്കെതിരെ ബാങ്ക് എന്ത് അച്ചടക്ക നടപടിയാണ് സ്വീകരിക്കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരിശോധന പൂർത്തിയായ ശേഷം, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ബാങ്ക് അധികൃകർ അറിയിച്ചിട്ടുള്ളത്.

ആഭ്യന്തര വെല്ലുവിളികൾക്കിടയിൽ നേതൃമാറ്റത്തിനൊരുങ്ങി എച്ച്.ഡി.എഫ്.സി ബാങ്ക്

വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ രാജിയും ബോർഡ് റൂം തർക്കങ്ങളും ഉയർന്നുവരുകയും, അതിന് പിന്നാലെ ബാങ്ക് ഒരു നേതൃമാറ്റത്തിന് ഒരുങ്ങുകയും ചെയ്യുന്ന നിർണ്ണായക ഘട്ടത്തിലാണ് ഈ അന്വേഷണം നടക്കുന്നത്. ഐ.സി.ഐ.സി.ഐ ഗ്രൂപ്പിലെ പരിചയസമ്പന്നനായ അനൂപ് ബാഗ്ചി ഒക്ടോബർ 27ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേൽക്കും. ആറ് വർഷത്തെ സേവനത്തിന് ശേഷം അടുത്ത ഊഴം തുടരാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ ശശിധർ ജഗദീശന്റെ പകരക്കാരനായാണ് ബാഗ്ചി എത്തുന്നത്.

മാർച്ച് മാസത്തിൽ അന്നത്തെ ചെയർമാനായിരുന്ന അതാനു ചക്രബർത്തി അപ്രതീക്ഷിതമായി രാജി വെച്ചതിന് പിന്നാലെയാണ് ബാങ്കിൽ നേതൃമാറ്റങ്ങൾ ആരംഭിച്ചത്. ബാങ്കിലെ ചില നടപടികളും തന്റെ വ്യക്തിപരമായ മൂല്യങ്ങളും തമ്മിലുള്ള ഭിന്നത ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ രാജി. എന്നാൽ പിന്നീട് ബാങ്ക് ചുമതലപ്പെടുത്തിയ സ്വതന്ത്ര നിയമ പരിശോധനയിൽ അദ്ദേഹത്തിന്റെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. നേതൃമാറ്റ ഘട്ടത്തിൽ നിക്ഷേപകരുടെ വിശ്വാസം നിലനിർത്താൻ ബാങ്ക് ശ്രമിക്കുമ്പോഴാണ് ആഭ്യന്തര അന്വേഷണത്തിൽ നിന്നുള്ള ഈ പുതിയ കണ്ടെത്തലുകൾ തിരിച്ചടിയാകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - HDFC bank data leaks
Next Story