കടത്തിൽ മുങ്ങിയ ബാങ്കുകളെ രക്ഷിക്കാൻ കേന്ദ്രസർക്കാർ വക 48,239 കോടി

19:10 PM
20/02/2019
bank-45

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ മൂലധനസമഹാരണത്തിനുളള പദ്ധതിക്ക്​​ കേന്ദ്രസർക്കാറി​​െൻറ അനുമതി. 12 പൊതുമേഖല ബാങ്കുകൾക്കായി 48,239 കോടിയാണ്​ കേന്ദ്രസർക്കാർ നൽകുക. നീരവ്​ മോദി വായ്​പ തട്ടിപ്പ്​ നടത്തിയ പഞ്ചാബ്​ നാഷണൽ ബാങ്കും ഇതിൽ ഉൾപ്പെടും.

അലഹബാദ്​ ബാങ്ക്​-6,896 കോടി, യൂണിയൻ ബാങ്ക്​-4,112 കോടി, ബാങ്ക്​ ഒാഫ്​ ഇന്ത്യ-4,638 കോടി, ബാങ്ക്​ ഒാഫ്​ മഹാരാഷ്​ട്ര-205 കോടി, കോർപ്പറേഷൻ ബാങ്ക്​ 9,086 കോടി, ആന്ധ്രബാങ്ക്​-3,256 കോടി, സിൻഡിക്കേറ്റ്​ ബാങ്ക്​-1,603 കോടി, പി.എൻ.ബി-5,908 കോടി, സ​െൻററൽ ബാങ്ക്​-2,560 കോടി എന്നിങ്ങനെയായിരിക്കും പ്രമുഖ ബാങ്കുകൾക്ക്​ പണം നൽകുക. 

കേന്ദ്രസർക്കാർ മൂലധനസമഹാരണം പ്രഖ്യാപിച്ചതോടെ വിപണിയിൽ പൊതുമേഖല ബാങ്കുകളുടെ ഒാഹരി വില ഉയർന്നു. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ്​ പൊതുമേഖല ബാങ്കുകൾക്കുള്ള മൂലധനസമാഹരണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്​. സമ്പദ്​വ്യവസ്ഥയിൽ ഇത്​ സ്വാധീനം ചെലുത്തുമെന്നാണ്​ പ്രതീക്ഷ. 

Loading...
COMMENTS