ബാങ്കുകളിൽ കൂടുതൽ ചെറുകിട നിക്ഷേപ പദ്ധതികൾ

12:14 PM
21/10/2017
rupee-money

ന്യൂഡൽഹി: മൂന്ന്​ സ്വകാര്യ ബാങ്കുകളുൾപ്പടെ രാജ്യത്തെ ബാങ്കുകൾക്ക്​ കൂടുതൽ ചെറുകിട നിക്ഷേപ പദ്ധതികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാറി​​െൻറ അനുമതി. നാഷണൽ സേവിങ്​സ്​ സർട്ടിഫിക്കറ്റ്​, ആവർത്തന നിക്ഷേപങ്ങൾ, പ്രതിമാസ വരുമാന പദ്ധതി എന്നിവ പ്രകാരം നിക്ഷേപം സ്വീകരിക്കാനാണ്​ ബാങ്കുകൾക്ക്​ അനുമതി നൽകിയിരുന്നത്​. പോസ്​റ്റ്​ ഒാഫീസുകളിൽ ലഭ്യമായിരുന്ന പദ്ധതികളാണ്​ ഇപ്പോൾ ബാങ്കുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്​.

കേന്ദ്രസർക്കാർ ഉത്തരവനുസരിച്ച്​ രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്കും എച്ച്​.ഡി.എഫ്​.സി, ​െഎ.സി.​െഎ.സി.​െഎ, ആക്​സിസ്​ ബാങ്ക്​ എന്നിവക്കുമാണ്​ നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളത്​.

നിലവിൽ പബ്ലിക് പ്രൊഫിഡൻറ്​ ഫണ്ട്​, കിസാൻ വികാസ്​ പത്ര, സുകന്യ സമൃതി അക്കൗണ്ടുകൾ എന്നിവയിലുൾപ്പെടുത്തി നിക്ഷേപം സ്വീകരിക്കാൻ നിലവിൽ ബാങ്കുകൾക്ക്​ അനുമതിയുണ്ട്​. കഴിഞ്ഞ മാസംവും ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല.

COMMENTS