Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണപ്പണയം കടക്കെണിയാകുന്നോ? വായ്പക്കാർ 12 മാസത്തിനുള്ളിൽ വീണ്ടും വായ്പയെടുക്കുന്നുവെന്ന് റിപ്പോർട്ട്

text_fields
bookmark_border
സ്വർണപ്പണയം കടക്കെണിയാകുന്നോ? വായ്പക്കാർ  12 മാസത്തിനുള്ളിൽ വീണ്ടും വായ്പയെടുക്കുന്നുവെന്ന് റിപ്പോർട്ട്
cancel

അടിയന്തിര ആവശ്യങ്ങൾ വരുമ്പോൾ മറ്റുള്ളവരോട് കടം വാങ്ങുന്നതിനേക്കാൾ ആഭരണങ്ങൾ പണയം വെക്കുന്നതിനാണ് ഭൂരിഭാഗം ആളുകളും മുൻഗണന നൽകുന്നത്. അതിനാൽ സ്വർണപ്പണയ വായ്പകൾ ഇന്ന് ജനപ്രിയമായ ഒരു തിരഞ്ഞെടുപ്പായി മാറുകയാണ്. എന്നാൽ, ആദ്യത്തെ വായ്പയെടുത്ത് 12 മാസത്തിനുള്ളിൽത്തന്നെ ഉപഭോക്താക്കൾ വീണ്ടും സ്വർണ്ണപ്പണയ വായ്പയെടുക്കുന്നതായി ട്രാൻസ് യൂണിയൻ സിബിലിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നല്ല ക്രെഡിറ്റ് സ്കോറും കുറഞ്ഞ റിസ്ക് പ്രൊഫൈലുമുള്ള ഉപഭോക്താക്കൾക്കിടയിലും ഈ പ്രവണത പ്രകടമാണ്.

ട്രാൻസ് യൂണിയൻ സിബിലിന്റെ കണക്കനുസരിച്ച്, 2023 ജൂലൈക്കും 2025 ജൂണിനുമിടയിൽ സ്വർണപ്പണയ വായ്പയെടുത്ത കുറഞ്ഞ റിസ്കുള്ള വായ്പക്കാരിൽ പകുതിയിലധികം പേരും (50%-ൽ കൂടുതൽ) അടുത്ത 12 മാസത്തിനുള്ളിൽ വീണ്ടും വായ്പയെടുത്തു. 2.5 ലക്ഷം രൂപ വരെ വായ്പയെടുത്തവരിൽ ഈ നിരക്ക് 57 ശതമാനവും, അതിലും ഉയർന്ന തുക വായ്പയെടുത്തവരിൽ 54 ശതമാനവുമാണ്. വായ്പ പുതുക്കലുകൾ, ടോപ്പ്-അപ്പ് വായ്പകൾ, മറ്റ് ബാങ്കുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പകൾ എന്നിവയെല്ലാം ഈ കണക്കിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ 30 ദിവസത്തിലധികം വായ്പാ കുടിശ്ശികയില്ലാത്തതും, സജീവമായ മറ്റ് ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാത്തതുമായ 731ഓ അതിനുമുകളിലോ സ്കോറുള്ളവരെയാണ് ട്രാൻസ് യൂണിയൻ സിബിൽ 'ലോ റിസ്ക്' (കുറഞ്ഞ റിസ്ക്) വിഭാഗത്തിൽ കണക്കാക്കുന്നത്. എങ്കിലും ഇവരിൽ പലരും വീണ്ടും സ്വർണ്ണപ്പണയ വായ്പകളിലേക്ക് മടങ്ങിയെത്തുന്നു. 12 മാസത്തിനുള്ളിൽ വീണ്ടും വായ്പയെടുക്കുന്ന നിരക്ക് 1 ലക്ഷം രൂപ വരെയുള്ള പേഴ്സണൽ വായ്പകളിൽ (38%), ക്രെഡിറ്റ് കാർഡുകളിൽ (22%), ഈടില്ലാത്ത ബിസിനസ് വായ്പകളിൽ (15%), 1 ലക്ഷത്തിന് മുകളിലുള്ള പേഴ്സണൽ വായ്പകളിൽ (12%) എന്നിങ്ങനെ താരതമ്യേന കുറവായിരുന്നു.

ഇന്ത്യയിലെ സ്വർണ്ണപ്പണയ വിപണി വേഗത്തിൽ വളരുകയാണ്. ആഗസ്റ്റിൽ മൊത്തം കുടിശ്ശികയുള്ള വായ്പകൾ 22.5 ലക്ഷം കോടി രൂപയിലെത്തി .ഇത് 2023 ഓഗസ്റ്റിലെ നിലവാരത്തേക്കാൾ ഏകദേശം മൂന്നിരട്ടിയാണ്. ഈ വിപണിയിൽ 5.5 കോടി സജീവ വായ്പക്കാരുണ്ട് (രാജ്യത്തൊട്ടാകെയുള്ള വായ്പക്കാരുടെ 21%). ഒരാളുടെ ശരാശരി വായ്പാ കുടിശ്ശിക 4.1 ലക്ഷം രൂപയാണ്. ജൂൺ പാദത്തിൽ വായ്പകളുടെ എണ്ണത്തിൽ 15% കുറവുണ്ടായെങ്കിലും, അനുവദിച്ച മൊത്തം വായ്പാ മൂല്യം പ്രതിവർഷം 12% വർധിച്ച് 8.2 ലക്ഷം കോടിയായി. 2.5 ലക്ഷത്തിന് മുകളിലുള്ള വായ്പകളിൽ 19% വളർച്ചയുണ്ടായി.

2026 ഏപ്രിൽ-ജൂൺ മാസങ്ങളിൽ അനുവദിച്ച സ്വർണ്ണപ്പണയ വായ്പകളിൽ മൂന്നിൽ രണ്ടുഭാഗവും ഗ്രാമീണ, അർദ്ധ നഗര മേഖലകളിലായിരുന്നു. കൂടാതെ അഞ്ചിൽ രണ്ട് വായ്പകളും എടുത്തത് സ്ത്രീകളാണ്. ജൻ സി (Gen Z) വിഭാഗത്തിൽപ്പെട്ട വായ്പക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 19% വർദ്ധനവുണ്ടായി. 800ന് മുകളിൽ ക്രെഡിറ്റ് സ്കോറുള്ള വായ്പക്കാരും അടിയന്തിര ആവശ്യങ്ങൾക്കായി സ്വർണപ്പണയ വായ്പകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് ട്രാൻസ് യൂണിയൻ സിബിൽ കണ്ടെത്തി. മൊത്തം വായ്പക്കാരിൽ 40% പേരും ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്.

സ്വർണപ്പണയ വായ്പ തിരിച്ചടവ് പ്രവണതകളിലും പുരോഗതിയുണ്ടായിട്ടുണ്ട്. കുറഞ്ഞത് 30 ദിവസമെങ്കിലും തിരിച്ചടവ് വൈകിയ സജീവ വായ്പക്കാരുടെ അനുപാതം 2025 ജൂണിലെ 2%-ൽ നിന്ന് 2026 ജൂണിൽ 1.4% ആയി കുറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ ആറു മാസത്തിനിടെ ഒന്നിലധികം തവണ തിരിച്ചടവ് മുടങ്ങിയ ഉപഭോക്താക്കൾ അടുത്ത ആറു മാസത്തിനുള്ളിൽ വീണ്ടും തിരിച്ചടവ് മുടക്കാൻ മൂന്നിരട്ടി സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gold loan
Next Story