Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് മുതൽ നാല് ദിവസം ബാങ്ക് അവധി; 30ന് പ്രവൃത്തി ദിനം, 31ന് വീണ്ടും അവധി

text_fields
bookmark_border
Bank Holiday
cancel

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതൽ തുടർച്ചയായ നാല് ദിവസം ബാങ്ക് അവധി. നാലാം ശനി, ഞായർ, ഓണാവധി എന്നിവയാണ് തുടർച്ചയായി വരുന്നത്. ഇതിന് ശേഷം 30ന് ബുധനാഴ്ച ബാങ്ക് പ്രവൃത്തി ദിനമാണ്. എന്നാൽ, 31ന് ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ വീണ്ടും ബാങ്ക് അവധിയാണ്.

ആഗസ്റ്റ് 26 നാലാം ശനി, 27 ഞായർ, 28 തിങ്കളാഴ്ച ഉത്രാടം, 29 ചൊവ്വാഴ്ച തിരുവോണം എന്നിങ്ങനെയാണ് അവധി. തുടർച്ചയായുള്ള അവധികളായതിനാൽ അത്യാവശ്യ ഇടപാടുകാർക്ക് ബുദ്ധിമുട്ട് നേരിടാനിടയുണ്ട്. സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്നത് ആശ്വാസമാകും. അതേസമയം, എ.ടി.എമ്മുകളിൽ ആവശ്യത്തിന് പണം ഉറപ്പാക്കിയിട്ടുണ്ട്.

ആഗസ്റ്റിൽ ആകെ 10 ദിവസം ബാങ്ക് അവധിയാണ്. നാല് ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവ കൂടാതെ രണ്ട് ഓണദിനം, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി എന്നിവയാണ് അവധികൾ. ഞായറാഴ്ച മുതൽ തുടർച്ചയായി അഞ്ച് ദിവസം സർക്കാർ ഓഫിസുകൾക്കും അവധിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - four days continuous bank holiday
Next Story