രാജീവ്​ വീണ്ടും സി.ബി.​െഎ കസ്​റ്റഡിയിൽ; ചന്ദ​ കോച്ചാറിന്​ യാത്ര വിലക്ക്​

09:18 AM
07/04/2018

മുംബൈ: ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ മേധാവി ചന്ദ കോച്ചാറി​​​െൻറ ഭർതൃസഹോദരൻ രാജീവ്​ കോച്ചാറിനെ സി.ബി.​െഎ വീണ്ടും കസ്​റ്റഡിയിലെടുത്തു. വീഡിയോകോൺ വായ്​പ ഇടപാടുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യുന്നതിനാണ്​ അദ്ദേഹത്തെ കസ്​റ്റഡിയിലെടുത്തത്​. ഇത്​ മൂന്നാം തവണയാണ്​ രാജീവിനെ സി.ബി.​െഎ ചോദ്യം ​െചയ്യുന്നത്​. 

അതേ സമയം, ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ മേധാവി ചന്ദ കോച്ചാർ വീഡിയോകോൺ ഗ്രൂപ്പ്​ ​െ​പ്രാമോട്ടർ വേണുഗോപാൽ ദൂത്​, ​ചന്ദ കോച്ചാറി​​​െൻറ ഭർത്താവ്​ ദീപക്​ കോച്ചാർ എന്നിവർക്ക്​ വിദേശയാത്രക്ക്​ വിലക്കേർപ്പെടുത്തിയതായി വാർത്തകളുണ്ട്​. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചുവെന്നാണ്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. എന്നാൽ, ഇത്​ സ്ഥിരീകരിക്കാൻ കേസിൽ അന്വേഷണം നടത്തുന്ന സി.ബി.​െഎ തയാറായിട്ടില്ല.

​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ വീഡികോണിന്​ നൽകിയ വായ്​പ അനധികൃതമായി എഴുതിതള്ളിയതിലുടെ ചന്ദ കോച്ചാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ്​ സി.ബി.​െഎ കേസ്​. 

Loading...
COMMENTS