Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകോവിഡ് സാമ്പത്തിക...

കോവിഡ് സാമ്പത്തിക പ്രതിസന്ധി: കരകയറാൻ 12 വർഷമെടുക്കുമെന്ന് ആർ.ബി.ഐ

text_fields
bookmark_border
Reserve Bank of India, RBI
cancel
Listen to this Article

ന്യൂഡൽഹി: കോവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഒരു പതിറ്റാണ്ടിലേറെ സമയമെടുക്കുമെന്ന പഠനവുമായി ആർ.ബി.ഐ. കോവിഡുകാലത്ത് സമ്പദ്‍വ്യവസ്ഥയിൽ 52 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.

തുടർച്ചയായി കോവിഡ് തരംഗങ്ങളുണ്ടാകുന്നത് സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിനെ ബാധിക്കുന്നുണ്ടെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ. 2021-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ കോവിഡ് മൂലം വലിയ തിരിച്ചടിയുണ്ടായിരുന്നു. ഈ തിരിച്ചടിയിൽ നിന്നും സമ്പദ്‍വ്യവസ്ഥ തിരികെ വരുന്നതിനിടെയാണ് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കോവിഡ് രണ്ടാം തരംഗമുണ്ടായത്. ഇത് സമ്പദ്‍വ്യവസ്ഥയിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.

നേരത്തെ ഇന്ത്യയുടെ വളർച്ച നിരക്ക് ഈ സാമ്പത്തിക വർഷത്തിലും കുറയുമെന്ന പ്രവചനങ്ങൾ പുറത്ത് വന്നിരുന്നു. ആർ.ബി.ഐ തന്നെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാനിരക്ക് സംബന്ധിച്ച പ്രവചനത്തിൽ മാറ്റം വരുത്തിയിരുന്നു. 7.8 ശതമാനത്തിൽ നിന്നും 7.2 ശതമാനമായാണ് വളർച്ചാനിരക്ക് കുറച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbifinancial crisis
News Summary - Financial crisis: RBI says it will take 12 years to recover
Next Story