തൊഴിൽ പ്രതിസന്ധി; വിദ്യാഭ്യാസ വായ്​പയിൽ 6,336 കോടി തിരിച്ചടച്ചില്ല

01:18 AM
18/07/2017

മും​ബൈ: മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ വി​ദ്യാ​ഭ്യാ​സ വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ത്ത​തി‍​െൻറ തോ​ത്​ 142 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ വ​രെ രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​യാ​യി ന​ൽ​കി​യ​ത്​ 72,336 കോ​ടി​യാ​ണ്. ഇ​തി​ൽ 6,336 കോ​ടി​യാ​ണ്​​കി​ട്ടാ​ക്ക​ടം. 2016 മാ​ർ​ച്ച്​ വ​രെ കി​ട്ടാ​ക്ക​ടം 5,006 കോ​ടി രൂ​പ​യാ​യി​രു​ന്നു. പ​ഠി​ത്തം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ തൊ​ഴി​ൽ നേ​ടാ​നാ​കാ​ത്ത​താ​ണ്​ വാ​യ്​​പ തി​രി​ച്ച​ട​ക്കാ​നാ​വാ​ത്ത​തി​​െൻറ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 

2013 മാ​ർ​ച്ച്​ വ​രെ 48,382 കോ​ടി രൂ​പ​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ വാ​യ്​​പ. ഇ​തി​ൽ അ​ന്ന​ത്തെ കി​ട്ടാ​ക്ക​ടം 2,615 കോ​ടി രൂ​പ​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​യി​ൽ 40 ശ​ത​മാ​ന​ത്തി​ലേ​െ​റ​യും ന​ൽ​കി​യ​ത്​ ത​മി​ഴ്​​നാ​ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്. അ​തി​നാ​ൽ, തി​രി​ച്ച​ട​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ വീ​ഴ്​​ച​വ​രു​ത്തി​യ​തും ഇൗ ​സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്. വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​യി​ൽ 90 ശ​ത​മാ​ന​വും ന​ൽ​കു​ന്ന​ത്​ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളാ​ണ്. 

വി​ദ്യാ​ഭ്യാ​സ സ്​​ഥ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കോ​ർ​പ​റേ​റ്റു​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. െഎ.​ടി, വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക്​ വ​ൻ ക​മ്പ​നി​ക​ൾ മു​ത​ൽ​മു​ട​ക്കു​ന്നി​ല്ല. കേ​ന്ദ്ര​ത്തി‍​െൻറ മെ​യ്​​ക്​​ ഇ​ൻ ഇ​ന്ത്യ പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി​ക​ൾ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ന​പ്പു​റം പു​രോ​ഗ​മി​ച്ചി​ട്ടു​മി​ല്ല. 

തൊ​ഴി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​േ​മ്പാ​ഴും പ്ര​ഫ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം പെ​രു​കു​ക​യാ​ണ്. െഎ.​ടി, എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ വ​രു​ന്ന​ത്​. െഎ.​ടി മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഇൗ ​മേ​ഖ​ല​യി​ൽ പ​ഠി​ച്ചി​റ​ങ്ങു​ന്ന​ത്​ തൊ​ഴി​ൽ പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു.

COMMENTS