Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightദിനേശ് കുമാർ ഖാര...

ദിനേശ് കുമാർ ഖാര എസ്​.ബി.ഐ ചെയർമാനായി നിയമിതനായി

text_fields
bookmark_border
ദിനേശ് കുമാർ ഖാര എസ്​.ബി.ഐ ചെയർമാനായി നിയമിതനായി
cancel

ന്യൂഡൽഹി: ദിനേശ് കുമാർ ഖാരയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്​.ബി.ഐ) ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. നേരത്തേ ചെയർമാനായിരുന്ന രജനിഷ് കുമാർ മൂന്നുവർഷത്തെ കാലാവധി ചൊവ്വാഴ്ച പൂർത്തിയാക്കിയതോടെയാണ്​ ദിനേശ്​ കുമാർ ചെയർമാനായത്​.

അധികാരമേറ്റെടുക്കുന്നത്​ മുതൽ മൂന്ന് വർഷത്തേക്കാണ്​ നിയമനമെന്ന്​ ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ മാസം ബാങ്ക് ബോർഡ് ബ്യൂറോ (ബി.ബി.ബി) ഖാരയെ ചെയർമാൻ പദവി​യിലേക്ക്​ ശിപാർശ ചെയ്തിരുന്നു.

തുടർന്നു വരുന്ന രീതിയനുസരിച്ച്, ബാങ്കി​െൻറ നിലവിലെ മാനേജിംഗ് ഡയറക്ടർമാരിൽ നിന്നാണ് ചെയർമാനെ നിയമിച്ചു വരുന്നത്​. 2017 ൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചവരിൽ ഖാരയും ഉണ്ടായിരുന്നു.

2016 ആഗസ്റ്റിൽ മൂന്നുവർഷത്തേക്കാണ്​ ദിനേശ്​ ഖാരയെ എസ്‌.ബി.‌ഐ മാനേജിങ്​ ഡയറക്ടറായി നിയമിച്ചിരുന്നത്​. എന്നാൽ അദ്ദേഹത്തി​െൻറ പ്രവർത്തന മികവ്​ പരിഗണിച്ച്​ 2019 ൽ അദ്ദേഹത്തി​െൻറ കാലാവധി രണ്ട് വർഷത്തേക്ക്​ കൂടി നീട്ടി നൽകുകയായിരുന്നു.

ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മാനേജ്‌മെൻറ്​ സ്റ്റഡീസിലെ പൂർവ്വ വിദ്യാർഥിയായ ഖാര എസ്‌.ബി‌.ഐ ഗ്ലോബൽ ബാങ്കിങ്​ വിഭാഗം തലവനാണ്. ബോർഡ് തല പദവി വഹിക്കുന്ന ഇദ്ദേഹം എസ്‌.ബി‌.ഐയുടെ ബാങ്കിങ്​ ഇതര അനുബന്ധ സ്ഥാപനങ്ങളുടെ മേൽനോട്ടവും വഹിക്കുന്നുണ്ട്​. .

മാനേജിങ്​ ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് എസ്‌.ബി.‌ഐ ഫണ്ട്സ് മാനേജ്‌മെൻറ്​ പ്രൈവറ്റ് ലിമിറ്റഡി​െൻറ (എസ്‌.ബി‌.ഐ.എം‌.എഫ്) എം.ഡിയും സി.ഇ.ഒയുമായിരുന്നു ദിനേശ്​ ഖാര.

1984 ൽ പ്രൊബേഷണറി ഓഫീസറായി എസ്‌.ബി‌.ഐയിൽ എത്തിയ ഖാര​ 2017 ഏപ്രിലിൽ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്‌.ബി‌.ഐയിൽ ലയിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു വ്യക്തിയാണ്​.

കോവിഡ് 19 മഹാമാരി മൂലം ബാങ്കിങ്​ മേഖല വലിയ പ്രതിസന്ധി നേരിടുന്ന്​ ഈ സമയത്ത്​ പുതിയ എസ്‌.ബി‌.ഐ ചെയർമാന് വലിയ വെല്ലുവിളിയാണ്​ സ്വീകരിക്കേണ്ടി വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBISBI chairman
Next Story