Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightബാ​ങ്ക്​ പൊ​ളി​ഞ്ഞാ​ൽ...

ബാ​ങ്ക്​ പൊ​ളി​ഞ്ഞാ​ൽ നിക്ഷേപത്തിന്​ അ​ഞ്ചു​ല​ക്ഷം ഇൻഷൂറൻസ്​

text_fields
bookmark_border
ബാ​ങ്ക്​ പൊ​ളി​ഞ്ഞാ​ൽ നിക്ഷേപത്തിന്​ അ​ഞ്ചു​ല​ക്ഷം ഇൻഷൂറൻസ്​
cancel

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പ​ക​ർ​ക്ക്​ 90 ദി​വ​സ​ത്തി​ന​കം അ​ഞ്ചു ല​ക്ഷം രൂ​പ ഇൻഷൂറൻസ്​ തുകയായി അനുവദിക്കുമെന്ന്​ കേന്ദ്രസർക്കാർ. ആയിരക്കണക്കിന്​ നിക്ഷേപകർക്ക്​ ഗുണകരമാകുന്നതാണ്​ നടപടി.

1961ലെ ​ഡെ​പ്പോ​സി​റ്റ്​ ഇ​ൻ​ഷു​റ​ൻ​സ്​ ആ​ൻ​ഡ​​്​ ക്രെ​ഡി​റ്റ്​ ഗാ​ര​ൻ​റി കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ത്തി​ലാ​ണ്​ (ഡി.​െ​എ.​സി.​ജി.​സി) ഇതിനായി ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​ത്​. എല്ലാ വാണിജ്യ ബാങ്കുകളും വിദേശ ബാങ്കുകളുടെ ശാഖകളും ഇതി​െൻറ പരിധിയിൽ വരും. ഒാരോ ബാങ്കിലേയും നിക്ഷേപത്തിന്​ അഞ്ചു ലക്ഷം രൂപ ഇൻഷൂറൻസ്​ ഏർപ്പെടുത്തും. ബാങ്ക്​ പൊളിഞ്ഞ്​ മൊറ​േട്ടാറിയം ഏർപ്പെടുത്തിയാൽ സാധാരണ പത്തു വർഷം വരെ എടുക്കുന്ന നടപടികളാണ്​ 90 ദിവസത്തിനകം പൂറത്തിയാക്കുക.

പാ​ർ​ല​മെൻറി​െൻറ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ഞ്ചാ​ബ്​ ആ​ൻ​ഡ്​​മ​ഹാ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ ബാ​ങ്ക്​ (പി.​എം.​സി) പൊ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​​ നി​ക്ഷേ​പ​ക​ർ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ തു​ക അ​ഞ്ചു ല​ക്ഷ​മാ​യി ഉ​യ​ർ​ത്തി​യ​ത്. പി.​എം.​സി ബാ​ങ്കി​നു പി​ന്നാ​ലെ യെ​സ്​ ബാ​ങ്ക്, ല​ക്ഷ്​​മി വി​ലാ​സ്​ ബാ​ങ്ക്​ എ​ന്നി​വ​യും പ്ര​തി​സ​ന്ധി​യി​ലാ​യ​താ​ണ്​ കേ​ന്ദ്ര​ത്തേ​യും ഡി.​െ​എ.​സി.​ജി.​സി​യേ​യും പു​തി​യ ന​ട​പ​ടി​ക്ക്​ പ്രേ​രി​പ്പി​ച്ച​ത്. റി​സ​ർ​വ്​ ബാ​ങ്കി​െൻറ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​സ്​​ഥാ​പ​ന​മാ​ണ്​ ഡി.​െ​എ.​സി.​ജി.​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankDICGC Act
News Summary - deposits up to Rs 5 lakh in all types of banks to be insured
Next Story