നോട്ട്​ ക്ഷാമം: നിക്ഷേപം പ്രോത്സാഹിപ്പിക്കാനൊരുങ്ങി ബാങ്കുകൾ 

  • കറൻറ്​ അക്കൗണ്ടിന്​ എസ്​.ബി.​െഎ ഹാൻഡ്​ലിങ്​ ചാർജ്​ കുറക്കും 

കൊ​ല്ലം: വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നോ​ട്ട്​ ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നോ​ട്ടു​ക​ളു​ടെ നി​ക്ഷേ​പം പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ബാ​ങ്കു​ക​ൾ ഒ​രു​ങ്ങു​ന്നു. ​ഏ​റ്റ​വും​വ​ലി​യ പൊ​ത​ു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്.​ബി.​െ​എ ഇ​തി​​െൻറ ഭാ​ഗ​മാ​യി ക​റ​ൻ​റ്​ അ​ക്കൗ​ണ്ട്​ കാ​മ്പ​യി​ൻ ന​ട​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി. കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യി ക​റ​ൻ​റ്​ അ​ക്കൗ​ണ്ടി​ലെ കാ​ഷ്​ ഹാ​ൻ​ഡ്​​ലി​ങ്, കാ​ഷ്​ പി​ക്ക​പ്​ ചാ​ർ​ജു​ക​ൾ ഒ​ഴി​വാ​ക്കും. മ​റ്റ്​ ​ബാ​ങ്കു​ക​ളും ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നാ​ണ്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ൾ. 

വ്യാ​പാ​ര-​വ്യ​വ​സാ​യ രം​ഗ​ത്തു​നി​ന്ന്​ നി​ക്ഷേ​പം കൂ​ടു​ത​ലാ​യി സ​മാ​ഹ​രി​ക്കാ​ൻ ക​റ​ൻ​റ്​ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ചാ​ർ​ജു​ക​ൾ കു​റ​ക്കു​ന്ന​തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഏ​പ്രി​ൽ 24 മു​ത​ൽ ജൂ​ലൈ 31 വ​രെ ക​റ​ൻ​റ്​​ അ​ക്കൗ​ണ്ട്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന  ഉ​ത്ത​ര​വ്​ എ​സ്.​ബി.​െ​എ​യു​ടെ എ​ല്ലാ സ​ർ​ക്കി​ളു​ക​ളി​ലേ​യും ലോ​ക്ക​ൽ ഹെ​ഡ്​ ഒാ​ഫി​സ്​ ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക്​ ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ചു. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ക​റ​ൻ​സി ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ പു​തി​യ ​േനാ​ട്ട്​ അ​ച്ച​ടി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ജ​ന​ങ്ങ​ളു​ടെ ​ൈക​വ​ശ​മു​ള്ള നോ​ട്ടു​ക​ൾ പ​ര​മാ​വ​ധി ബാ​ങ്കു​ക​ളി​ലേ​ക്ക്​ എ​ത്തി​ച്ച്​ വി​നി​മ​യം സാ​ധ്യ​മാ​ക്കാ​നാ​ണ്​ ബാ​ങ്കു​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. 

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ക​റ​ൻ​സി ക്ഷാ​മ​മി​ല്ലെ​ന്നും ബാ​ങ്കി​ങ്​ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. റി​സ​ർ​വ്​ ബാ​ങ്ക്​ ചെ​സ്​​റ്റി​ൽ നി​ന്നും സാ​ധാ​ര​ണ​പോ​ലെ നോ​ട്ടു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. പ​ണ​മി​ട​പാ​ട്​ കു​റ​ക്കാ​നും ഡി​ജി​റ്റ​ൽ ഇ​ട​പാ​ട്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മു​ള്ള  കേ​ന്ദ്ര​ന​യം ന​ട​പ്പാ​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ ശ്ര​മി​ക്കു​ന്ന​താ​ണ്​ പ്ര​ശ്​​ന​മാ​വു​ന്ന​തെ​ന്ന വി​മ​ർ​ശ​വു​മാ​യി ഒാ​ൾ ഇ​ന്ത്യ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​േ​സാ​സി​യേ​ഷ​ൻ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 50, 100, 200 രൂ​പ​യു​െ​ട നോ​ട്ടു​ക​ൾ ആ​വ​ശ്യ​ത്തി​ന്​ ല​ഭ്യ​മാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ആ​ർ.​ബി.​െ​എ സ്വ​ത​ന്ത്ര നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ പ്ര​ധാ​ന​വി​മ​ർ​ശം.  

Loading...
COMMENTS