Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightമൂപ്പിളമത്തർക്കം:...

മൂപ്പിളമത്തർക്കം: ബാങ്കിങ്​ മേഖലയിൽ ആശയക്കുഴപ്പം

text_fields
bookmark_border
rbi
cancel

നയ തീരുമാനങ്ങളെച്ചൊല്ലി റിസർവ്​ ബാങ്കും കേന്ദ്ര സർക്കാറും തമ്മിൽ മൂപ്പിളമത്തർക്കം ശക്​തമായതോടെ ബാങ്കിങ്​ ഉൾപ്പെടെ സമ്പത്തിക മേഖലയിൽ ആശയക്കുഴപ്പം. ഒരാഴ്​ചക്കകം തർക്കത്തിന്​ പരിഹാരമായില്ലെങ്കിൽ, അടുത്തയാഴ്​ച കാത്തിരിക്കുന്നത്​ കടുത്ത പരീക്ഷണങ്ങളും.
റിസർവ്​ ബാങ്ക്​ ഗവർണറും കേന്ദ്ര ധനമന്ത്രിയും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഈ ഒരാഴ്ച ആശയക്കുഴപ്പത്തി​േൻറതുതന്നെയാകും എന്നുറപ്പ്. നവംബർ 19ന്​ നടക്കുന്ന ഡയറക്ടർബോർഡ് യോഗം നിർണായകമായി മാറും എന്നും വ്യക്തം. റിസർവ് ബാങ്കി​​െൻറ കരുതൽ ധന ശേഖരത്തിൽ കണ്ണുവെച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കമാണ് കാര്യങ്ങൾ സങ്കീർണമാക്കിയിരിക്കുന്നത്​. റിസർബാങ്ക് ഭരണകാര്യങ്ങളിൽ നിർണായക തീരുമാനം എടുക്കാനുള്ള അധികാരം ഡയറക്ടർ ബോർഡിനാണോ, ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും ഉൾപ്പെട്ട സമിതിക്കാണോ എന്ന തർക്കവും അന്തരീക്ഷത്തി​​െൻറ കനം വർധിപ്പിക്കുന്നുണ്ട്​.

അടുത്തകാലത്തായി പൊതുമേഖല ബാങ്കുകളിൽ കിട്ടാക്കടം വൻതോതിൽ കുമിഞ്ഞുകൂടുകയും പല ബാങ്കുകളും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ റിസർവ്ബാങ്ക് കർശന നടപടികൾ കൈക്കൊണ്ടിരുന്നു. വായ്​പ അനുവദിക്കുന്ന കാര്യത്തിൽ ബാങ്കുകൾക്ക്​ കർശന മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുകയും ചെയ്​തിരുന്നു. ഇതുമുതലാണ് റിസർവ്ബാങ്കും കേന്ദ്രവും തമ്മിൽ അഭിപ്രായ ഭിന്നത ശക്തമായത്. കേന്ദ്ര സർക്കാർ അടുത്ത കാലത്ത്​ ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങൾ രാജ്യത്തി​​െൻറ സാമ്പത്തിക ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അംഗീകരിക്കാനാവില്ലെന്ന് റിസർവ്ബാങ്ക് ഗവർണർ നിലപാട്​ സ്വീകരിച്ചതോടെ കാര്യങ്ങൾ സങ്കീർണമാവുകയും ചെയ്തു.

കണ്ണ്​​ കരുതൽ ധനത്തിൽ
കരുതൽ ധന ശേഖരത്തിൽനിന്ന് മൂന്നിലൊന്നിലധികം വരുന്ന തുക കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് റിസർവ്ബാങ്ക് ഗവർണർ ഉർജിത്​ പ​േട്ടൽ നിരസിച്ചിരുന്നു. 9.59 ലക്ഷം കോടി രൂപയാണ് റിസർവ്ബാങ്കി​​െൻറ കരുതൽ ധനശേഖരത്തിലുള്ളത്. ഇതിൽനിന്ന് 3.6 ലക്ഷം കോടി ധനക്കമ്മി നിയന്ത്രിക്കുന്നതിനായി കൈമാറണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. പുതിയ സാമ്പത്തിക സാഹചര്യത്തിൽ ഇത്രയധികം തുക കരുതൽ ധനമായി സൂക്ഷിക്കേണ്ട കാര്യമി​െല്ലന്ന ന്യായവും കേന്ദ്രം മുന്നോട്ടു​െവച്ചു.

എന്നാൽ, അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം ഉപയോഗിക്കാൻ സൂക്ഷിക്കുന്ന കരുതൽ ധനത്തിൽനിന്ന്​ തുക വകമാറ്റുന്നത് സാമ്പത്തികാവസ്ഥയെ തകിടംമറിക്കും എന്ന്​ വ്യക്തമാക്കി റിസർവ്​ ബാങ്ക്​ നിരസിക്കുകയായിരുന്നു. നീക്കിയിരിപ്പ് തുക ഏത് സാഹചര്യത്തിൽ വിനിയോഗിക്കണം എന്ന തീരുമാനം റിസർവ്ബാങ്കി​​െൻറ സ്വതന്ത്ര അധികാരമാണെന്നും അതിൽ കേന്ദ്ര സർക്കാർ കൈകടത്തുന്നത് രാജ്യത്തി​​െൻറ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നും ആർ.ബി.​െഎ മുൻ ഗവർണർ രഘുറാം രാജനടക്കം സാമ്പത്തിക വിദഗ്​ധരും മുന്നറിയിപ്പ്​ നൽകി. അതേസമയം, ഇൗ മുന്നറിയിപ്പുകളെ അവഗണിക്കുന്ന സമീപനമാണ്​ ധനമന്ത്രാലയത്തി​േൻറത്​.

ബാങ്കുകളിൽ കിട്ടാക്കടം കുന്നുകൂടിയപ്പോൾ പൊതുമേഖല ബാങ്കുകൾ വ്യവസായങ്ങൾക്കും മറ്റും വായ്പ അനുവദിക്കുന്നതിൽ റിസർവ്ബാങ്ക് കടുത്ത ചില നിർദേശങ്ങൾ മുന്നോട്ടുെവച്ചിരുന്നു. എന്നാൽ, ചെറുകിട വ്യവസായങ്ങൾക്ക്​ കൂടുതൽ വായ്പ അനുവദിക്കുന്നതിന് വ്യവസ്ഥകളിൽ ഇളവ് വരുത്തണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ലോക്​സഭ തെരഞ്ഞെടുപ്പ് മുന്നിലെത്തിനിൽക്കുന്ന സാഹചര്യത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉദാര വായ്പ പദ്ധതികൾ പ്രഖ്യാപിച്ച്​ കൈയടി നേടാനുള്ള നീക്കത്തിന് റിസർവ്ബാങ്ക് നിലപാട് തടസ്സമായത്​ കേന്ദ്രത്തെ ചൊടിപ്പിച്ചു.

ഇതിനിടെ തന്നെയാണ് ഹൗസിങ്​ ഫിനാൻസ് കമ്പനികളുടെ തകർച്ച ഒഴിവാക്കുന്നതിന്​ സമ്പദ്​വ്യവസ്ഥയിലേക്ക് കൂടുതൽ പണം പമ്പ് ചെയ്യണമെന്ന്​ റിസർവ്​ ബാങ്കിനോട് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ, സമീപകാലത്തുണ്ടായ ചില ഹൗസിങ്​​ ഫിനാൻസ്​ സ്​ഥാപനങ്ങളുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ ഇൗ നിർദേശവും റിസർവ്ബാങ്ക് നിരസിച്ചു. ഇതുകൂടിയായപ്പോൾ വടംവലി രൂക്ഷമായി​.

നിർണായകം 19
ഈമാസം 19ന് ചേരുന്ന ഡയറക്​ടർബോർഡ് യോഗം റിസർബാങ്കി​​െൻറ സ്വതന്ത്ര അധികാരം സംബന്ധിച്ച കാര്യത്തിൽ പോലും നിർണായകമായി മാറും. ഡയറക്​ടർബോർഡ് യോഗം കേന്ദ്രസർക്കാറി​​െൻറ താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകുക എന്നത് വ്യക്തമാണ്. 18 അംഗ ഡയറക്​ടർ ബോർഡാണ് റിസർവ്​ ബാങ്കിനുള്ളത്. ഗവർണർ, നാല് ഡെപ്യൂട്ടി ഗവർണർമാർ, രണ്ട് സർക്കാർ പ്രതിനിധികൾ, സർക്കാർ നാമനിർദേശം ചെയ്ത 11 പേർ എന്നിവ ഉൾപ്പെടുന്നതാണ് ബോർഡ്. സർക്കാർ നോമിനികൾ ഉൾപ്പെടെയുള്ളവർക്ക് വോട്ടവകാശവുമുണ്ട്. വോ​െട്ടടുപ്പിലേക്ക് നീങ്ങിയാൽ സർക്കാർ പ്രതിനിധികളും സർക്കാർ നോമിനികളായ 11 പേരും സർക്കാർ താൽപര്യങ്ങൾക്ക് ഒപ്പം നിൽക്കും.

മാത്രമല്ല റിസർബാങ്ക് ആക്ടിലെ സെക്​ഷൻ ഏഴ്​ പ്രകാരം പൊതുതാൽപര്യാർഥമുള്ള കാര്യങ്ങളിൽ നേരിട്ട് നിർദേശം നൽകാൻ കേന്ദ്രത്തിന്​ അധികാരമുണ്ട് എന്ന വാദവും ധനമന്ത്രി ഉന്നയിക്കുന്നു. അതേസമയം, സ്വതന്ത്രാധികാരത്തിൽ കൈകടത്തൽ ഉണ്ടായാൽ ബോർഡ് യോഗത്തിൽതന്നെ ഗവർണർ രാജി പ്രഖ്യാപിച്ചേക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഗവർണർ രാജി​െവച്ചാൽ ഓഹരിവിപണി അടക്കം മൊത്തം സാമ്പത്തിക മേഖലകളിലും പ്രതിചലനങ്ങളുണ്ടാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbibanking sectorunion govtmalayalam news
News Summary - Confusion in Banking Sector RBI Union Govt -Business News
Next Story