Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി.ഐ ഇടപാടുകളിലെ എം.ഡി.ആർ ചാർജ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുത്: ബാങ്കുകൾക്ക് കേന്ദ്ര നിർദേശം

text_fields
bookmark_border
യു.പി.ഐ ഇടപാടുകളിലെ എം.ഡി.ആർ ചാർജ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുത്: ബാങ്കുകൾക്ക് കേന്ദ്ര നിർദേശം
cancel

ന്യൂഡൽഹി: യു പി ഐ വഴിയുള്ള 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ചുമത്തുന്ന എം.ഡി.ആർ ചാർജുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. സർക്കാർ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും 96 ശതമാനം ഇടപാടുകളെയും ഇത് ബാധിക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ഉയർന്ന തുകയുടെ ഇടപാടുകളിൽ എം.ഡി.ആർ ചാർജുകൾ കൊണ്ടുവരുന്നതിന് പിന്നിലെ പ്രധാന കാരണം സർവറുകൾ, പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ, തട്ടിപ്പ് തടയൽ സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഉയർന്ന മൂല്യമുള്ള ഇടപാടുകളിലെ എം.ഡി.ആർ ഗ്രാമീണ, അർധ നഗര മേഖലകളിലേക്ക് യു.പി.ഐ കൂടുതൽ വ്യാപിപ്പിക്കാൻ സഹായിക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്.

കൂടുതൽ പൗരന്മാരെയും കച്ചവടക്കാരെയും യു പി ഐയിലേക്ക് കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നും പറയുന്നു. 2026 ജൂൺ വരെ ഇന്ത്യയിൽ 55.49 കോടി യുപിഐ ഉപയോക്താക്കളാണുള്ളത്. സെപ്റ്റംബർ 14നാണ് 2000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഈടാക്കാൻ വഴിയൊരുക്കുന്ന ഭേദഗതികൾ കേന്ദ്ര ധനകാര്യ മന്ത്രാലയം പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ട് 2007ൽ കൊണ്ടുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre directs Banks should not charge MDR charges on UPI transactions
Next Story