Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകറൻസി ക്ഷാമത്തിന്​...

കറൻസി ക്ഷാമത്തിന്​ നാളെ പരിഹാരമാകുമെന്ന്​ എസ്​.ബി.​െഎ ചെയർമാൻ

text_fields
bookmark_border
കറൻസി ക്ഷാമത്തിന്​ നാളെ പരിഹാരമാകുമെന്ന്​ എസ്​.ബി.​െഎ ചെയർമാൻ
cancel

ന്യൂഡൽഹി: രാജ്യത്ത്​ നിലവിൽ അനുഭവപ്പെടുന്ന കറൻസി ക്ഷാമത്തിന്​ വെള്ളിയാഴ്​ചയോടെ പരിഹാരമാകുമെന്ന്​ എസ്​.ബി.​െഎ ചെയർമാൻ രാജനീഷ്​ കുമാർ. കറൻസി ക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക്​ അധിക കറൻസി അയച്ചിട്ടുണ്ടെന്നും എസ്​.ബി.​െഎ ചെയർമാൻ വ്യക്​തമാക്കി. 

കറൻസി ക്ഷാമം പരിഹരിക്കണമെങ്കിൽ 70,000 കോടിയുടെ കറൻസി കൂടി ആവശ്യമായി വരുമെന്ന റി​പ്പോർട്ട്​ എസ്​.ബി.​െഎ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കറൻസി പ്രശ്​നം ഒരു ദിവസം കൊണ്ട്​ പരിഹരിക്കുമെന്ന്​ എസ്​.ബി.​െഎ അറിയിച്ചിരിക്കുന്നത്​.

കറൻസി ക്ഷാമം അനുഭവപ്പെടുന്നുവെന്ന വാർത്തകളെ തുടർന്ന്​ 500 രൂപയുടെ അച്ചടി ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എ.ടി.എമ്മുകളിൽ നിന്ന്​ പണം വൻതോതിൽ പിൻവലിക്കപ്പെട്ടതാണ്​ നിലവിലെ കറൻസി ക്ഷാമത്തിന്​ കാരണമെന്നാണ്​ റി​പ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbibankingmalayalam newsCash Crunch
News Summary - Cash crunch will be resolved by tomorrow: SBI Chairman Rajnish Kumar-Business news
Next Story