Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_right350 കോടി...

350 കോടി വായ്​പയെടുത്ത്​ വ്യവസായി രാജ്യം വിട്ടതായി പരാതി

text_fields
bookmark_border
350 കോടി വായ്​പയെടുത്ത്​ വ്യവസായി രാജ്യം വിട്ടതായി പരാതി
cancel

ന്യൂഡൽഹി: ബാങ്കുകളിൽനിന്ന്​ 350 കോടി വായ്​പയെടുത്ത ശേഷം വ്യവസായി രാജ്യം വിട്ടതായി പരാതി. പഞ്ചാബ്​ ബസുമതി റൈസ്​ ലിമിറ്റഡ്​ ഡയറക്​ടർ മൻജിത്​ സിങ്​ മഖ്​നിയാണ്​ കാനഡയിലേക്ക്​ മുങ്ങിയത്​. കാനറ ബാങ്കിൻെറ നേതൃത്വത്തിലുള്ള ആറു ബാങ്കുകളുടെ കൺസോർഷ്യം മുഖേന 350 കോടി വായ്​പയെടുത്തശേഷം​ രണ്ടുവർഷം മുമ്പ്​ രാജ്യം വിടുകയായിരുന്നു​. 

ബാങ്കിൻെറ പരാതിയുടെ അടിസ്​ഥാനത്തിൽ സി.ബി.ഐ അമൃത്​സർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെയും, ഡയറക്​ടർമാരായ മൻജിത്​ സിങ്​ മഖ്​നി, മകൻ കുൽവീന്ദൻ സിങ്​ മഖ്​നി, മരുമകൾ ജസ്​മീത്​ കൗർ എന്നിവർക്കെതിരെയും കേസെടുത്തു. 

കാനറ ബാങ്കിന്​ 175 കോടി രൂപയും ആന്ധ്ര ബാങ്കിന്​ 53 കോടി, യു.ബി.ഐക്ക്​ 44 കോടി, ഒ.ബി.സിക്ക്​ 25 കോടി, ഐ.ഡി.ബി.ഐക്ക്​ 14 കോടി, യൂക്കോ ബാങ്കിന്​ 41കോടിയുമാണ്​ തിരിച്ചടക്കാനുള്ളതെന്ന്​ എഫ്​.ഐ.ആറിൽ പറയുന്നു. 2003 മുതൽ കാനറ ബാങ്കിൽനിന്ന്​ വായ്​പ സൗകര്യം ഉപയോഗപ്പെടുത്തുന്ന വ്യക്തിയായിരുന്നു മൻജിത്​. 2012ൽ കൺസോർഷ്യം തെര​​ഞ്ഞെടുക്കുകയായിരുന്നു. 

തുടർച്ചയായി തിരിച്ചടവ്​ മുടങ്ങിയതിനെ തുടർന്ന്​ 2018 ഏപ്രിലിൽ ബാങ്കുകൾ​ വായ്​പ നിഷ്​ക്രിയ ആസ്​തിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019 മാർച്ചിൽ ബാങ്കുകൾ നടത്തിയ അന്വേഷണത്തിന്​ ശേഷം തട്ടിപ്പ്​ നടന്നതായി റിസർവ്​ ബാങ്കിനെ അറിയിക്കുകയായിരുന്നു. തുടർന്ന്​ സി.ബി.ഐക്ക്​ പരാതി നൽകാൻ നിർദേശിച്ചതോടെ​ 2020 ജൂണിൽ കേന്ദ്ര ഏജൻസിയെ​ അറിയിക്കുകയായിരുന്നു. 

ബാങ്കുകളുടെ അനുമതിയില്ലാതെ സ്​റ്റോക്കുകൾ നീക്കം ചെയ്​തതായി സി.ബി.ഐ കണ്ടെത്തി. ബാങ്ക്​ നടത്തിയ സംയുക്ത പരിശോധനയിൽ 291 കോടി രൂപയുടെ അരി കണ്ടെത്തിയിരുന്നു. വായ്​പയുടെ ഈടുകൂടിയായ ഇവ നീക്കം ചെയ്​തതായും വിൽപ്പന നടന്നിട്ടി​ല്ലെന്നും പരാതിയിൽ പറയുന്നു. 

പരാതി ലഭിച്ചതിനെ തുടർന്ന്​ സി.ബി.ഐ കമ്പനിയിലെത്തി പരിശോധന നടത്തി. രണ്ടുവർഷം മുമ്പ്​ വ്യവസായി കാനഡയിലേക്ക്​ മുങ്ങിയതായാണ്​ വിവരം. ഇയാളെ രാജ്യത്ത്​ തിരികെ​െയത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന്​ സി.ബി.ഐ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsCBIloancanara bankbankingBank Defaulter
News Summary - Businessman Leaves India Banks Allege Rs 350 crore Fraud -Business news
Next Story