Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala bank
cancel
Homechevron_rightBusinesschevron_rightBankingchevron_rightകേരള ബാങ്കിനെ...

കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ 'ബി ദി നമ്പർ വൺ' പദ്ധതി

text_fields
bookmark_border

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി.പി.സി, ആർ.ഒ, എച്ച്.ഒയിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ 'ബി ദ നമ്പർ വൺ' കാമ്പയിൻ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശാഖ, സി.പി.സി, ആർ.ഒ എന്നിവക്ക്​ സംസ്ഥാനതലത്തിൽ 'ബി ദ നമ്പർ വൺ' മിനിസ്റ്റേഴ്‌സ് ട്രോഫി നൽകും. സംസ്ഥാനതലത്തിൽ മികച്ച ജില്ലക്ക്​ മൂന്നു ലക്ഷവും സംസ്ഥാനതലത്തിൽ മികച്ച ശാഖക്ക് രണ്ട് ലക്ഷവും ജില്ലാതലത്തിൽ മികച്ച ശാഖക്ക് 50,000 രൂപയും കാഷ് അവാർഡും നൽകും.

നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ്​ വളർച്ച (നിക്ഷേപം + വായ്പ), നിക്ഷേപത്തിലുള്ള വർധന, സി.എ.എസ്​.എ നിക്ഷേപത്തിലുള്ള വർധന, സി.എ.എസ്​.എ നിക്ഷേപത്തിന്‍റെ എണ്ണത്തിലുള്ള വർധന, വായ്പാ വർധന, ഗോൾഡ് ലോണിലുള്ള വർധന, ബാങ്കിന്‍റെ ഇമേജ് പൊതുജനങ്ങളിൽ വർധിപ്പിക്കുന്ന എന്തെങ്കിലും ഇടപെടലുകൾ / വികസന പ്രവർത്തനങ്ങൾ (ജില്ലാ തലത്തിൽ) എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

നവംബർ 29ന് ആരംഭിക്കുന്ന കാമ്പയിൻ 2022 മാർച്ച് 31 വരെ തുടരും. 01-12-2021 മുതൽ 31-03-2022 വരെ കൈവരിക്കുന്ന നേട്ടമാണ് വിജയികളെ കണ്ടെത്താൻ പരിഗണിക്കുകയെന്ന് മന്ത്രി അറിയിച്ചു.

ജീവനക്കാരിൽ ഉത്സാഹം സൃഷ്ടിച്ച് സേവനത്തിന്‍റെ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കുക, ബാങ്കിന്‍റെ ഭരണതലത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്രൊഫഷണലിസം കൊണ്ടുവരുക, ബാങ്കിന്‍റെ ജനകീയതയും സഹകരണ തൻമയത്വവും ഉയർത്തിപ്പിടിക്കുക, ബാങ്കിന്‍റെ ബിസിനസ്​ വർധിപ്പിക്കുക, പൊതുജനങ്ങളിൽ കേരള ബാങ്കിനെ സംബന്ധിച്ചുള്ള മതിപ്പ് വർധിപ്പിക്കുക, കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കായി ഉയർത്തുക, ജീവനക്കാരുടെ ബൃഹത്തായ ഐക്യനിര കെട്ടിപ്പടുക്കുക എന്നിവയാണ് കാമ്പയിന്‍റെ പ്രധാന ലക്ഷ്യം.

കേരള ബാങ്ക് പ്രസിഡന്‍റ്​ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്‍റ്​ എം.കെ. കണ്ണൻ, സി.ഇ.ഒ പി.എസ്. രാജൻ, സി.ജി.എം കെ.സി. സഹദേവൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BankBe the Number One
News Summary - 'B the Number One' project to make Kerala Bank number one
Next Story