Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightമല്യയുടെ ആസ്​തികൾ...

മല്യയുടെ ആസ്​തികൾ കണ്ടുകെട്ടാൻ ശ്രമം തുടങ്ങിയെന്ന്​ എസ്​.ബി.​െഎ എം.ഡി

text_fields
bookmark_border
arijith-sing-basu-sbi-md
cancel

ന്യൂഡൽഹി: യു.കെ അധികാരികളുമായി സഹകരിച്ച്​ മല്യയുടെ പരമാവധി ആസ്​തികൾ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകൾ ആരംഭിച്ചെന്ന്​ എസ്​.ബി.​െഎ മാനേജിങ്​ ഡയറക്​ടർ അരിജിത്​ സിങ്​ ബസു. മല്യയുടെ സ്വത്തിനെ കുറിച്ച്​ അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈകോടതി ബാങ്കുകൾക്ക്​ അനുമതി നൽകിയതോടെയാണ്​ പുതിയ നീക്കം ആരംഭിച്ചത്​.

കോടതി വിധിയിൽ അതീവ സന്തുഷ്​ടരാണെന്നും മല്യയുടെ സ്വത്ത്​ കണ്ടുകെട്ടുന്നതിലൂടെ ബാങ്കുകൾക്ക് ലഭിക്കാനുള്ള പണം ലഭ്യമാകുമെന്നും എസ്​.ബി.​െഎ എം.ഡി പ്രതികരിച്ചു. ഒരു പ്ര​േത്യക തുക പറയാതെ തങ്ങളിൽ നിന്നും എടുത്ത വായ്​പയുടെ ഒരു ഭാഗം ഇതിലൂടെ വീണ്ടെടുക്കുമെന്നും അദ്ദേഹം ​വ്യക്​തമാക്കി.

ലോകവ്യാപകമായുള്ള മല്യയുടെ ആസ്​തികളെല്ലാം മരവിപ്പിക്കുന്നതായിരുന്നു യു.കെ എൻഫോഴ്​സ്​മ​െൻറി​​െൻറ വിധി. ഇന്ത്യയിലെ ബാങ്കുകളെല്ലാം അവർക്ക്​ ലഭിക്കാനുള്ള മുഴുവൻ തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്​. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും ബാങ്കുകൾ നിയമിച്ചിട്ടുണ്ട്​.  13 ബാങ്കുകളടങ്ങിയ കൺസോർട്യത്തി​​െൻറ നേതാവ്​ എസ്​.ബി.​െഎ ആണ്​. 

9000 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ ത​ട്ടി​പ്പും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മ​ട​ക്ക​മു​ള്ള ക​ു​റ്റ​ങ്ങ​ൾ​ക്ക്​ വി​ചാ​ര​ണ നേ​രി​ടാ​തെ 2016 മാ​ർ​ച്ചി​ലാ​ണ്​ മ​ല്യ ല​ണ്ട​നി​ലേ​ക്ക്​ ക​ട​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന്​ വാ​യ്​​പ ന​ൽ​കി​യ ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യം നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​രു​ക​യും ബ്രി​ട്ട​നി​ലെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ലോ​ക​മാ​കെ​യു​ള്ള ത​​​െൻറ ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ച ഇ​ന്ത്യ​ൻ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ വി​ജ​യ് മ​ല്യ ന​ൽ​കി​യ ഹ​ര​ജി ല​ണ്ട​നി​ലെ ഹൈ​കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyabank theftmalayalam news
News Summary - Banks working closely with UK authorities to recover dues from Vijay Mallya-business news
Next Story