Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightരാജ്യത്തെ ബാങ്കുകളുടെ...

രാജ്യത്തെ ബാങ്കുകളുടെ ഏറ്റവും പുതിയ മിനിമം ബാലൻസുകൾ എത്രയെന്നറിയാം

text_fields
bookmark_border
രാജ്യത്തെ ബാങ്കുകളുടെ ഏറ്റവും പുതിയ മിനിമം ബാലൻസുകൾ എത്രയെന്നറിയാം
cancel

സേവിങ്സ് ബാങ്ക് അൗണ്ടുകൾ തുറക്കുന്നതിന് ആവശ്യമായ മിനിമം ബാലൻസ് എത്രയാണെന്ന് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം. രാജ്യത്തെ ദേശസാത്കൃത, മറ്റ് ബാങ്കുകളുടെ പുതിയ മിനിമം ബാലൻസ് ആവശ്യകതകൾ പരിശോധിക്കാം.

ആക്സിസ് ബാങ്ക്: ആക്സിസ് ബാങ്കിൽ മെട്രോ നഗരങ്ങളിലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കുറഞ്ഞത് 12,000 രൂപയുടെ മിനിമം ബാലൻസ് നിർബന്ധമാണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്ക് ലെമി അർബൻ റൂറൽ മേഖലകളിൽ സേവിങ്സ് അക്കൗണ്ടുകളിൽ ഉപഭോക്താക്കൾ കുറഞ്ഞത് 10,000 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്.

എച്ച്.ഡി.എഫ്.സി: വെബ്‌സൈറ്റ് പ്രകാരം മെട്രോ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് എച്ച്.ഡി.എഫ്.സി ബാങ്കിൽ 10,000 രൂപയാണ് മിനിമം ബാലൻസ് വേണ്ടത്.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്: ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിലെ നഗരപ്രദേശങ്ങളിലെ അക്കൗണ്ട് ഉടമകളും സേവിങ്സ് അക്കൗണ്ടുകളിൽ കുറഞ്ഞത് 10,000 രൂപ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്.

ബന്ധൻ ബാങ്ക്: ബന്ധൻ ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ബാലൻസ് കുറഞ്ഞത് 2,000 രൂപയായി ഉപഭോക്താക്കൾ നിലനിർത്തണം.

ബാങ്ക് ഓഫ് ബറോഡ: ബാങ്ക് ഓഫ് ബറോഡ സേവിങ്സ് അക്കൗണ്ടുകളിൽ ഉപഭോക്താക്കൾ 2,000 രൂപ മിനിമം ബാലൻസ് സൂക്ഷിക്കണം.

പഞ്ചാബ് നാഷണൽ ബാങ്ക്: സേവിങ്സ് അക്കൗണ്ടുകൾക്കായി അക്കൗണ്ട് ഉടമകൾ കുറഞ്ഞത് 2,000 രൂപ മിനിമം ബാലൻസ് നിലനിർത്തണമെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് ആവശ്യപ്പെടുന്നു.

യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ: ഉപഭോക്താക്കൾക്കായി യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 1,000 രൂപയാണ് മിനിമം ബാലൻസായി നിശ്ചയിച്ചിട്ടുള്ളത്.

കാനറ ബാങ്ക്: സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സെമി അർബൻ മേഖലകളിൽ കാനറ ബാങ്ക് 2,000 രൂപ മിനിമം ബാലൻസ് നിർബന്ധമാക്കുന്നു.

എസ്‌.ബി.ഐ : ബാങ്കിന്റെ ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരംമെട്രോ, നഗര ബ്രാഞ്ചുകളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ള എസ്‌.ബി.ഐ ഉപഭോക്താക്കൾ ഒക്ടോബർ 1 മുതൽ പ്രതിമാസം 3000 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. എസ്‌.ബി.ഐയുടെ അർധ-നഗര (സെമി-അർബൻ) ബ്രാഞ്ചുകളിലെ ഉപഭോക്താക്കൾ 2000 രൂപയും ഗ്രാമീണ ബ്രാഞ്ചുകളിലെ ഉപഭോക്താക്കൾ 1000 രൂപയും പ്രതിമാസ ബാലൻസ് നിലനിർത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minimum balancesavings accountBusiness NewsBanking news
News Summary - bank's minimum balance
Next Story