കിട്ടാക്കടം എഴുതിത്തള്ളൽ; ബാങ്കുകൾക്ക്​ നഷ്​ടമായത്​ 1.76 ലക്ഷം കോടി

  • നോ​ട്ട്​ അ​സാ​ധു​വി​നു ശേ​ഷം വാ​യ്​​പ കു​ടി​ശ്ശി​ക​യി​ൽ വ​ൻ​വ​ർ​ധ​ന

23:09 PM
10/10/2019
cash-101019.jpg

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക്​ തി​രി​ച്ചു​കി​ട്ടാ​ത്ത വാ​യ്​​പ ഇ​ന​ത്തി​ൽ ന​ഷ്​​ട​മാ​യ​ത്​ 1.76 ല​ക്ഷം കോ​ടി രൂ​പ. നൂ​റു​കോ​ടി​യോ അ​തി​ൽ കൂ​ടു​ത​ലോ വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത 416 വ​ൻ​കി​ട​ക്കാ​രു​ടെ കു​ടി​ശ്ശി​ക​​​ തു​ക ഈ ​കാ​ല​യ​ള​വി​ൽ എ​ഴു​തി​ത്ത​ള്ളു​ക​യും ചെ​യ്​​തു. ശ​രാ​ശ​രി 424 കോ​ടി​രൂ​പ വീ​തം ഓ​രോ വ​ൻ​കി​ട വാ​യ്​​പ​ക്കാ​ര​നും കി​ട്ടാ​ക്ക​ടം വ​രു​ത്തി​യ​താ​യാ​ണ്​ ക​ണ​ക്ക്. 

ന്യൂ​സ്​ 18 ചാ​ന​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നേ​ടി​യ രേ​ഖ​ക​ളി​ലാ​ണ്​ ഈ ​വി​വ​രം. 2014-15 മു​ത​ൽ തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ൽ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന കി​ട്ടാ​ക്ക​ട​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2015-18ൽ 2.17 ​ല​ക്ഷം കോ​ടി രൂ​പ​യാ​ണ്​ ഷെ​ഡ്യൂ​ൾ​ഡ്​ വാ​ണി​ജ്യ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത്. 2014-15ൽ 109 ​പേ​രു​ടെ 40,798 കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത വ​ർ​ഷം അ​ത്​ 199 പേ​രു​ടെ 69,976 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു. 

ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ 2016 ന​വം​ബ​റി​നു​ശേ​ഷം വാ​യ്​​പ കു​ടി​ശ്ശി​ക വ​രു​ത്തി​യ വ​ൻ​കി​ട​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും കു​ത്ത​നെ വ​ർ​ധ​ന​യു​ണ്ടാ​യി. തൊ​ട്ട്​ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ക​ട​ബാ​ധ്യ​ത​ക്കാ​രു​ടെ എ​ണ്ണം 72 ശ​ത​മാ​ന​മാ​ണ്​ കൂ​ടി​യ​ത്.  

എ​ഴു​തി​ത്ത​ള്ളി​യ തു​ക 1,27,797 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്​​തു. 2018 മാ​ർ​ച്ച്​ 31ൽ 525 ​വ​ൻ​കി​ട​ക്കാ​രാ​ണ്​ കു​ടി​ശ്ശി​ക വ​രു​ത്തി​യ​തെ​ന്നും രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.

Loading...
COMMENTS