സൂക്ഷിക്കണം; ഇനി ചെക്ക്​ കൊടുക്കു​േമ്പാൾ

  • ചെക്ക്​ മടങ്ങുന്ന കേസുകളിൽ, കൊടുത്തയാൾ ഇടപാടുകാരന്​ ഇടക്കാലാ​ശ്വാസം നൽകേണ്ടിവരും

10:11 AM
08/08/2018
sbi-Cheque

പണമിടപാടുകൾക്ക്​ ഗാരൻറിയായി തോന്നുംപോലെ ചെക്ക്​ കൊടുത്ത്​, മടങ്ങിയാൽ കോടതിയിൽ ​േപായ്​ക്കോ എന്ന മനോഭാവം ഇനി വേണ്ട. ഏതെങ്കിലും കാലത്ത്​ കേസ്​ വിധിയാകു​േമ്പാൾ അന്ന്​ കൊടുത്താൽ മതിയല്ലോ പണം, എന്ന ചിന്തയും മാറ്റിവെക്കാം. ചെക്ക്​ മടങ്ങുന്ന സംഭവങ്ങൾക്ക്​ മുക്കുകയറിടാൻ ഒരുങ്ങുകയാണ്​ കേന്ദ്ര സർക്കാർ. അതിനായുള്ള നെഗോഷ്യബിൾ ഇൻസ്​ട്രുമ​െൻറ്​ (അമെൻഡ്​​മ​െൻറ്​) ബിൽ 2018ന്​ പാർലമ​െൻറി​​െൻറ അനുമതി ലഭിച്ചുകഴിഞ്ഞു. 

ഇനി ചെക്ക്​ മടങ്ങുന്ന കേസുകളിൽ, ചെക്ക്​ കൊടുത്തയാൾ ഇടപാടുകാരന്​ ഇടക്കാലാ​ശ്വാസം നൽകേണ്ടിവരും. മാത്രമല്ല, കോടതി വിധി എതിരായാൽ മേൽക്കോടതിയിൽ അപ്പീൽ പോകണമെങ്കിൽ, അതിന്​ മുമ്പായും നൽകണം ഇടക്കാലാശ്വാസം. ഒരു ഉത്തരവാദിത്വവുമില്ലാതെ വണ്ടിച്ചെക്ക്​ നൽകുകയും ചെക്ക്​ ​കേസുകളുടെ ആധിക്യത്താൽ കോടതികൾ ശ്വാസംമുട്ടുകയും ചെയ്യുന്ന പ്രതിസന്ധി ഒഴിവാക്കുകയാണ്​ ലക്ഷ്യം. നിലവിൽ രാജ്യത്തൊട്ടാകെ കീഴ്​ക്കോടതികളിൽ 16 ലക്ഷത്തിലധികം വണ്ടിച്ചെക്ക്​ കേസുകളാണ്​ കെട്ടി​ക്കിടക്കുന്നത്​. ഹൈകോടതികളിൽ 34,000ത്തിലധികം വണ്ടിച്ചെക്ക്​ കേസുകളുമുണ്ട്. ഇനി വണ്ടിച്ചെക്ക്​ കേസ്​ പരിഗണിക്കുന്ന കോടതിക്ക്​, കേസ്​ പരിഗണിക്കുന്ന വേളയിൽതന്നെ ഇടക്കാലാ​ശ്വാസം നൽകാൻ ഉത്തരവിടാൻ കഴിയും.

ചെക്കിൽ​ രേഖപ്പെടുത്തിയ തുകയുടെ ചുരുങ്ങിയത്​ 20 ശതമാനം തുക ചെക്ക്​ കൊടുത്തയാൾ ഇടപാടുകാരന്​ നൽകണം. കേസ്​ ചെക്ക്​ കൊടുത്തയാൾക്ക്​ എതിരെ തീർപ്പാവുകയും അതിനെതിരെ അപ്പീൽ പോകാൻ ഉദ്ദേശിക്കുകയും ചെയ്​താൽ അപ്പോഴും നൽകേണ്ടിവരും മിനിമം 20 ശതമാനം തുക. കീഴ്​ക്കോടതിയിൽനിന്ന്​ കേസ്​ ഹൈകോടതിയിലേക്ക്​ നീട്ടാനാണ്​ പദ്ധതിയെങ്കിൽ, ചെക്കിൽ രേഖപ്പെടുത്തിയ തുകയുടെ 40 ശതമാനം എതിർപാർട്ടിക്ക്​ മുൻകൂറായി നൽകേണ്ടിവരുമെന്ന്​ ചുരുക്കം. ചെക്ക്​ നൽകിയയാൾക്ക്​ അനുകൂലമായാണ്​ കേസ്​ തീർപ്പാകുന്നതെങ്കിൽ, ഇടക്കാലാശ്വാസ തുക പലിശ സഹിതം തിരികെ നൽകാനും കോടതിക്ക്​ ഉത്തരവിടാനാകും. 

അതേസമയം, യാഥാർഥ്യങ്ങൾ കാണാതെയാണ്​നിയമം രൂപകൽപന ചെയ്​തിരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്​. നിയമത്തി​​െൻറ കണ്ണിൽ, തെറ്റ്​ എപ്പോഴും ചെക്ക്​ നൽകുന്നവരുടെ ഭാഗത്തും ശരി എപ്പോഴും സ്വീകരിക്കുന്നവരുടെ ഭാഗത്തും എന്ന മുൻവിധിയുണ്ടെന്നാണ്​ ആരോപണം. പല ബ്ലേഡ്​ കമ്പനികളും വായ്​പയേക്കാൾ പലമടങ്ങ്​ അധികം തുകക്ക്​ ചെക്ക്​ എഴുതിവാങ്ങുന്നതിനാൽ നിയമം കുരുക്കായി മാറുമെന്നാണ്​ ആരോപണം. 

Loading...
COMMENTS