ബാങ്കുകളുടെ പ്രവർത്തനസമയം നാലു ​മണിവരെ

19:46 PM
30/09/2019
bank-time

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ​ബാങ്കുകളുടെ പ്രവർത്തന​സമയം വൈകീട്ട്​ നാലു മണിവരെയായി ദീർഘിപ്പിച്ചു. നിലവിൽ ഭൂരിഭാഗം ബാങ്കുകളിലും രാവിലെ 10 മുതൽ 3.30 വരെയാണ്​. അര മണിക്കൂർ കൂടി​ ദീർഘിപ്പിച്ച്​ പ്രവർത്തന സമയം ഏകീകരിക്കുകയാണ് ചെയ്​തത്​​.

ചൊവ്വാഴ്​ച മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. സംസ്ഥാനതല ബാ​േങ്കഴ്​സ്​ സമിതിയുടേതാണ്​ തീരുമാനം. ഉച്ചഭക്ഷണ സമയം രണ്ടുമുതൽ രണ്ടര മണിവരെയായിരിക്കും. 

Loading...
COMMENTS