എട്ട് ബാങ്ക് തലവന്മാർക്ക് സ്ഥാനചലനം
text_fieldsന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ എട്ട് എക്സിക്യൂട്ടിവ് ഡയറക്ടർമാർക്ക് (ഇ.ഡി) സ്ഥാനചലനം. യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ (യു.ബി.ഐ) എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജയ് കുമാർ, ഓറിയൻറൽ ബാങ്ക് ഓഫ് േകാമേഴ്സ് ഇ.ഡി. വിജയ് കുമാർ ദുബെ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ.ഡി. അജിത് കുമാർ, കോർപറേഷൻ ബാങ്ക് ഇ.ഡി. ഭിരുപക്ഷ മിശ്ര, സിൻഡിക്കേറ്റ് ബാങ്ക് ഇ.ഡിമാരായ കൃഷ്ണൻ, അജയ് കെ. ഖുരാന, അലഹബാദ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ കെ. രാമചന്ദ്രൻ, പി.ആർ. രാജഗോപാൽ എന്നിവർക്കാണ് സ്ഥാനചലനം.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം സമർപ്പിച്ച ശിപാർശ ബുധനാഴ്ച പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രി സഭയുടെ അപോയിൻമെൻറ് കമ്മിറ്റി അംഗീകരിച്ചു. ഏപ്രിൽ ഒന്നുമുതൽ സ്ഥലം മാറ്റങ്ങൾ പ്രാബല്യത്തിൽവരും.
