ബാങ്കുകളിൽ സർവീസ് ചാർജുകളുടെ കാലം
text_fieldsന്യൂഡൽഹി: പുതുതലമുറ സ്വകാര്യബാങ്കുകൾക്ക് പിന്നാലെ രാജ്യത്തെ് ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ വിവിധ സേവനങ്ങൾക്ക് ഇനി ചാർജ് ചുമത്തും. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിലും ഇനി എസ്.ബി.െഎക്ക് പണം നൽകേണ്ടി വരും.
എ.ടി.എം ഇടപാടുകൾ ഒരു മാസം അഞ്ചായി ചുരുക്കിയിട്ടുണ്ട്. എസ്.ബി.െഎ എ.ടി.എമ്മുകളിൽ അഞ്ച് തവണയിൽ കൂടുതൽ എ.ടി.എം കാർഡ് ഉപയോഗിച്ചാൽ പിന്നീട് ഉപയോഗിക്കുന്ന ഒാരോ തവണയും 10 രൂപ പിഴ നൽകണം. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലാണെങ്കിൽ പിഴ 20 രൂപയാവും. പിഴയോടൊപ്പം 14.5 ശതമാനം സേവനനികുതിയും അടക്കേണ്ടി വരും. പണരഹിത ഇടപാടുകൾക്ക് ഇത് യഥാക്രമം അഞ്ച് രൂപയും എട്ട് രൂപയുമാണ്.
അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിലും ഇനി പിഴ നൽകണം. മെട്രോ നഗരങ്ങളിൽ 5,000 രൂപയാണ് മിനിമം ബാലൻസായി വേണ്ടത്. ഇൗ തുക അക്കൗണ്ടിലില്ലെങ്കിൽ 100 രൂപ പിഴ നൽകണം. കേരളത്തിന് ഇത് ബാധകമാവുകയില്ല. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെയുള്ള വൻ നഗരങ്ങളിൽ 3,000 രൂപ അക്കൗണ്ടിലില്ലെങ്കിൽ 40 രൂപ വരെ പിഴയിടാക്കും. ചെറു നഗരങ്ങളിൽ 2,000 രൂപയും ഗ്രാമീണ മേഖലയിൽ 1,000 രൂപയുമാണ് മിനിമം ബാലൻസായി വേണ്ടത്. ഇതില്ലെങ്കിൽ 20 മുതൽ 50 രൂപ പിഴയടക്കണം.
25,000 രൂപയിൽ താഴെ ബാലൻസുള്ളവർ മൂന്ന് തവണയിൽ കൂടുതൽ ബാങ്ക് ശാഖകളിലെത്തി പണം പിൻവലിച്ചാൽ 50 രൂപ പിഴ നൽേകണ്ടി വരും. മുമ്പ് ഇത് അഞ്ച് തവണയായിരുന്നു. മൂന്ന് തവണയിൽ കൂടുതൽ പണം നിക്ഷേപിച്ചാലും 50 രൂപ പിഴ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
