ലയനം: ബാങ്കുകൾക്ക്​ കൂടുതൽ അധികാരം; ഭാരം 

  • ബാ​ങ്കു​ക​ളു​ടെ മ​ത്സ​ര​ശേ​ഷി കൂ​ടും •മൂ​ല​ധ​ന അ​ടി​ത്ത​റ വി​പു​ല​പ്പെ​ടും

22:58 PM
30/08/2019
Bank-merging-300819.jpg

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലെ വ​ൻ​കി​ട പ​രി​ഷ്​​കാ​രം വ​ഴി പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ എ​ണ്ണം 12ലേ​ക്ക്​ ഒ​തു​ക്കു​ന്ന​തി​നൊ​പ്പം ബാ​ങ്ക്​ ബോ​ർ​ഡു​ക​ൾ​ക്ക്​ കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​മെ​ന്നും ബി​സി​ന​സ്​ വി​പു​ലീ​ക​ര​ണ​ത്തി​ന്​ പു​തി​യ ത​സ്​​തി​ക​ക​ൾ വ​രു​മെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ചു. 

ബാ​ങ്കു​ക​ളു​ടെ മ​ത്സ​ര​ശേ​ഷി കൂ​ടും. മൂ​ല​ധ​ന അ​ടി​ത്ത​റ വി​പു​ല​പ്പെ​ടും. ആ​സ്​​തി-​ബാ​ധ്യ​ത ക​ണ​ക്ക്​ ശ​ക്​​ത​മാ​വും. കൂ​ടു​ത​ൽ വാ​യ്​​പ ന​ൽ​കാ​നു​ള്ള ശേ​ഷി കി​ട്ടും. സ്വ​ത​​ന്ത്ര ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്ക്​ സി​റ്റി​ങ്​ ഫീ​സ്​ നി​ശ്ച​യി​ക്കാ​ൻ ബോ​ർ​ഡി​ന്​ അ​ധി​കാ​രം. ബി​സി​ന​സ്​ ആ​വ​ശ്യം മു​ൻ​നി​ർ​ത്തി ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​റെ നി​ശ്ച​യി​ക്കാം. വി​പ​ണി മ​ത്സ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ധം ചീ​ഫ്​ റി​സ്​​ക്​ ഒാ​ഫി​സ​റെ വെ​ക്കാം. 

മാ​ന്ദ്യം നേ​രി​ടാ​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണ്​ ബാ​ങ്കു​ക​ളു​ടെ ല​യ​നം പ്ര​ഖ്യാ​പി​ച്ച​ത്. വ്യ​വ​സാ​യ ന​ട​ത്തി​പ്പി​നു​ള്ള ചി​ല ഇ​ള​വു​ക​ൾ ഒ​രാ​ഴ്​​ച​മു​മ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

റി​സ​ർ​വ്​ ബാ​ങ്കി​​െൻറ 1.76 ല​ക്ഷം കോ​ടി​യു​ടെ ക​രു​ത​ൽ ധ​നം ഖ​ജ​നാ​വി​ലേ​ക്കു മാ​റ്റാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​വി​ധ രം​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പ ഇ​ള​വു​ക​ളും ​ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. 

Loading...
COMMENTS