Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
text_fieldsbookmark_border
തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക് ഇന്ന് മുതൽ. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, വിദേശ-ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കും.
ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ് സമരമെന്ന് സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക് ഉപയോഗിക്കാനാകുന്ന രീതിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

