Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപണം കൈമാറ്റം...

പണം കൈമാറ്റം തടസപ്പെടുമെന്ന്​ ആർ.ബി.ഐ

text_fields
bookmark_border
പണം കൈമാറ്റം തടസപ്പെടുമെന്ന്​ ആർ.ബി.ഐ
cancel

ന്യൂഡൽഹി: എൻ.ഇ.എഫ്​.ടി(നാഷണൽ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാൻസഫർ) വഴിയുള്ള പണമിടപാടുകൾ തടസപ്പെടുമെന്ന്​ ആർ.ബി.ഐ. ഇന്ന്​ രാത്രി മുതൽ ഞായറാഴ്ച ഉച്ച വരെയാണ്​ സേവനങ്ങൾ തടസപ്പെടുകയെന്ന്​​ ആർ.ബി.ഐ വ്യക്​തമാക്കി. അത്യാവശ്യ ഇടപാടുകൾക്ക്​ ആർ.ടി.ജി.എസ്​ ഉപയോഗിക്കാമെന്നും ആർ.ബി.ഐ അറിയിച്ചു.

എൻ.ഇ.എഫ്​.ടി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികളാണ്​ പുരോഗമിക്കുന്നത്​. ഇതിനാലാണ്​ സേവനം തടസപ്പെടുന്നതെന്ന്​ ആർ.ബി.ഐ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. ഇതേ രീതിയിൽ ആർ.ടി.ജി.എസ്​ സേവനത്തിന്‍റെ സാ​ങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന്​ ആർ.ബി.ഐ അറിയിച്ചു.

സേവനം തടസപ്പെടുന്ന വിവരം എല്ലാ ബാങ്കുകളും ഉപയോക്​താക്കളെ അറിയിക്കണം. ഇതിന്​ പിന്നാലെ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ ഉൾപ്പടെയുള്ളവർ സേവനം തടസപ്പെടുമെന്ന്​ അറിയിച്ച്​ രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiNEFT
News Summary - Bank Alert: You Can’t Send Money Via NEFT From Tonight! Here’s Other Option
Next Story