Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഎ.ടി.എമ്മിൽ നിന്ന്​...

എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റവുമായി എസ്​.ബി.ഐ

text_fields
bookmark_border
എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റവുമായി എസ്​.ബി.ഐ
cancel

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനും ചെക്ക്​ബുക്ക്​ ചാർജ​ുകളിലും മാറ്റങ്ങളുമായി എസ്​.ബി.ഐ. ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകൾക്കാണ്​ പുതിയ നിയമങ്ങൾ ബാധകമാവുക. ജൂലൈ ഒന്ന്​ മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.

എ.ടി.എമ്മുകളിൽ നിന്ന്​ പ്രതിമാസം നാല്​ തവണ മാത്രമാണ്​ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ട്​ ഉടമകൾക്ക്​ പണം പിൻവലിക്കാനാകുക. പിന്നീട്​ ഓരോ തവണ പണം പിൻവലിക്കു​േമ്പാഴും 15 രൂപയും ജി.എസ്​.ടിയും നൽകണം.

10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​.ബി.ഐ നിലവിൽ സൗജന്യമായി പ്രതിവർഷം നൽകുന്നത്​. ഇതിന്​ ശേഷം 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നൽകണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBI
News Summary - Bad news for SBI customers as bank changes rules for cash withdrawal from ATM, branch
Next Story