Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightബാങ്കുകൾ കടുത്ത...

ബാങ്കുകൾ കടുത്ത പ്രതിസന്ധിയിൽ; നിഷ്​ക്രിയ ആസ്​തി 14.7 ശതമാനംവരെ ഉയർന്നേക്കാം

text_fields
bookmark_border
ബാങ്കുകൾ കടുത്ത പ്രതിസന്ധിയിൽ; നിഷ്​ക്രിയ ആസ്​തി 14.7 ശതമാനംവരെ ഉയർന്നേക്കാം
cancel

ന്യൂഡൽഹി: കോവിഡ്​ 19 സൃഷ്​ടിക്കുന്ന പ്രതിസന്ധിയിൽ ബാങ്കുകളുടെ കിട്ടാക്കടം ഉയരുമെന്ന്​ റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ. കോവിഡ്​ 19നെ തുടർന്ന്​ അനുവദിച്ച മൊറ​ട്ടോറിയം  ബാങ്കുകളിലെ പ്രതിസന്ധി ഇരട്ടിയാക്കി. വരും വർഷങ്ങളിൽ ഇന്ത്യൻ ബാങ്കുകളിൽ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെന്നും റിസർവ്​ ബാങ്ക്​ മുന്നറിയിപ്പ്​ നൽകി.  

ബാങ്കുകളിലെ നിഷ്​ക്രിയ ആസ്​തി അനുപാതം 2021 മാർച്ചിൽ ആകെ വായ്​പയുടെ 12.5 ശതമാനമായി ഉയരും. 2020 മാർച്ചിൽ ഇത്​​ 8.5 ശതമാനമായിരുന്നു. സാമ്പത്തിക ഘടകങ്ങൾ ഇതിലും മോശമാ​െണങ്കിൽ 14.7 ശതമാനത്തിലേക്ക്​ ഉയർന്നേക്കാം. 53 ഷെഡ്യൂൾഡ്​ കൊമേഴ്​സ്യൽ ബാങ്കുകളെയും ഇത്​ ബാധിക്കുമെന്നും റ​ിപ്പോർട്ടിൽ പറയുന്നു. 2000 മാർച്ചിലാണ്​ ഇത്തരത്തിൽ ബാങ്കുകളുടെ നിഷ്​ക്രിയ ആസ്തി  വൻതോതിൽ ഉയർന്നത്​. 2000ത്തിൽ 12.7 ശതമാനമായി കിട്ടാക്കടം ഉയർന്നിരുന്നു. 

മറ്റു ബാങ്കുകളെ അപേക്ഷിച്ച്​ പൊതുമേഖല ബാങ്കുകളിൽ പ്രതിസന്ധി രൂക്ഷമായിരിക്കും. 2021ൽ പൊതുമേഖല ബാങ്കുകളിൽ കിട്ടാക്കട വായ്​പയുടെ അനുപാതം 15.2 ആയി ഉയരാനാണ്​ സാധ്യത. മുൻവർഷം ഇത്​ 11.3 ശതമാനമായിരുന്നു. സ്വകാര്യ ബാങ്കുകളെയും വിദേശ ബാങ്കുകളെയും പ്രതിസന്ധി കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയുടെ അടിത്തറ ശക്തമാണ്​. നിലവിലെ സാഹചര്യത്തിൽ വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനായി കൂടുതൽ സാമ്പത്തിക പിന്തു​ണ ആവശ്യമായി വരുമെന്നും റിസർവ്​ ബാങ്ക്​ ഗവർണർ ശക്തികാന്ത ദാസ്​ അറിയിച്ചു. 

കോവിഡ്​ 19 നെ തുടർന്ന്​ സമ്പദ്​ വ്യവസ്​ഥ മന്ദഗതിയിലാകുകയും ലോക്​ഡൗൺ ചെറുകിട, സൂക്ഷ്​മ, ഇടത്തരം വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കുകയും നിരവധി പേർക്ക്​ തൊഴിൽ നഷ്​ടം സംഭവിക്കുകയും ചെയ്​ത സാഹചര്യത്തിലാണ്​ റിസർവ്​ ബാങ്കി​​െൻറ പ്രതികരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbireserve bank of indiabankingBAD LOANSindian banks
News Summary - Bad loans could balloon to their highest in ​Two decades -Business news
Next Story