എ.ടി.എം, മിനിമം ബാലൻസ്​: ബാങ്കുകൾ ചോർത്തിയത്​ 10,000 കോടി 

23:33 PM
22/12/2018
ATM
Representational Image

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന​ര​വ​ർ​ഷം കൊ​ണ്ട്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പോ​ക്ക​റ്റി​ൽ കൈ​യി​ട്ടു​വാ​രി പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ സ​മ്പാ​ദി​ച്ചു​കൂ​ട്ടി​യ​ത്​​​​ 10,000 കോ​ടി രൂ​പ. സേ​വി​ങ്​​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ്​ ഇ​ല്ലാ​ത്ത​തി​​െൻറ​യും എ.​ടി.​എം ഇ​ട​പാ​ടു​ക​ളു​ടെ​യും പേ​രി​ലാ​ണ്​ ബാ​ങ്കു​ക​ളു​ടെ പി​ടി​ച്ചു​പ​റി തു​ട​രു​ന്ന​ത്. പാ​ർ​ല​മ​െൻറി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ എം.​പി ദി​ബ്യേ​ന്ദു അ​ധി​കാ​രി​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി ധ​ന​മ​ന്ത്രാ​ല​യം സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ലാ​ണ്​​ ഇൗ ​വി​വ​രം.

സ്വ​കാ​ര്യ ബാ​ങ്കു​ക​ളും ഇ​തേ​രീ​തി​യി​ൽ വ​ൻ​തു​ക ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​​െൻറ ക​ണ​ക്ക്​  ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ്​ ഇ​ല്ലാ​ത്ത​തി​​െൻറ പേ​രി​ൽ അ​ഞ്ച്​ മു​ൻ​നി​ര ബാ​ങ്കു​ക​ൾ ഇൗ​ടാ​ക്കി​യ​ത്​​ 6246 കോ​ടി​യാ​ണ്. സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ എ.​ടി.​എം ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തി​​ന്​ ഇൗ​ടാ​ക്കി​യ​ത്​ 4145 കോ​ടി രൂ​പ​യും.

2015 മു​ത​ൽ 2018 സെ​പ്​​റ്റം​ബ​ർ വ​രെ ആ​കെ ഇൗ​ടാ​ക്കി​യ​ത്​ 10391 കോ​ടി രൂ​പ. അ​ടി​സ്​​ഥാ​ന സേ​വി​ങ്​​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​നും ജ​ൻ​ധ​ൻ അ​ക്കൗ​ണ്ടി​നും മി​നി​മം ബാ​ല​ൻ​സ്​ ആ​വ​ശ്യ​മി​ല്ല. ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​താ​ത്​ ബാ​ങ്ക്​ ബോ​ർ​ഡു​ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ്​ നി​ര​ക്ക്​ നി​ശ്ച​യി​ക്കു​ന്ന​ത്. 

എ​ന്നാ​ൽ, ഇ​തൊ​രി​ക്ക​ലും അ​ധി​ക​മാ​ക​രു​തെ​ന്നും ന​ൽ​കു​ന്ന സേ​വ​ന​ത്തി​​െൻറ ശ​രാ​ശ​രി തു​ക​യേ ഇ​ടാ​ക്കാ​വൂ​വെ​ന്നു​മാ​ണ്​ നി​ർ​ദേ​ശം.  മും​ബൈ, ന്യൂ​ഡ​ൽ​ഹി, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നീ ആ​റ്​ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ ഏ​ത്​ എ.​ടി.​എ​മ്മു​ക​ളി​ലും ചു​രു​ങ്ങി​യ​ത്​ മൂ​ന്ന്​ സൗ​ജ​ന്യ ഇ​ട​പാ​ടു​ക​ൾ പ്ര​തി​മാ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ബി.​െ​എ ഉ​ത്ത​ര​വു​ണ്ട്. മ​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​താ​ത്​ ബാ​ങ്കു​ക​ളു​ടെ എ.​ടി.​എ​മ്മു​ക​ളി​ൽ പ്ര​തി​മാ​സം ചു​രു​ങ്ങി​യ​ത്​ അ​ഞ്ച്​ സൗ​ജ​ന്യ ഇ​ട​പാ​ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടി​യാ​ൽ ഒ​രു ഇ​ട​പാ​ടി​ന്​ പ​ര​മാ​വ​ധി 20 രൂ​പ​വ​രെ നി​ര​ക്ക്​ ഇൗ​ടാ​ക്കാ​മെ​ന്നാ​ണ്​ നി​ബ​ന്ധ​ന​യെ​ന്നും ധ​ന​മ​ന്ത്രാ​ല​യം പ​റ​യു​ന്നു. 

Loading...
COMMENTS