യാത്ര പോകാനും വായ്പ കിട്ടും, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ...
text_fieldsഒറ്റക്കോ കുടുംബവുമായോ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടായിട്ടും ഒറ്റയടിക്ക് വലിയൊരു തുക കൈയിലെടുക്കാൻ സാഹചര്യമില്ലാത്തതുകൊണ്ട് അങ്ങനൊരു യാത്ര സ്വപ്നം മാത്രമായി മാറുന്നവർ നമുക്കിടയിലുണ്ട്. യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും താമസ സൗകര്യങ്ങൾക്കും നിങ്ങളുടെ യാത്രാ പദ്ധതികൾ തയ്യാറാക്കാനും പണം ആവശ്യമാണ്. കൈയിൽ ആവശ്യത്തിന് പണമുണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ യാത്ര പ്ലാൻ ചെയ്യാം. എന്നാൽ ആവശ്യത്തിന് പണം കൈയിലില്ലെങ്കിൽ, വിപണിയിൽ ലഭ്യമായ ഹോളിഡേ ലോണുകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
എന്താണ് ട്രാവൽ ലോൺ?
യാത്രയുടെ സാമ്പത്തിക ചെലവുകൾ കണ്ടെത്തുന്നതിനായി നിങ്ങൾക്ക് ലഭിക്കുന്ന ഒരു തരം പേഴ്സണൽ ലോൺ ആണ് ട്രാവൽ ലോൺ. ഈ ലോൺ തുക താഴെ പറയുന്നവക്കായി ഉപയോഗിക്കാം.
- യാത്രാ ടിക്കറ്റുകൾ
- ഹോട്ടൽ ബുക്കിങ്
- കാഴ്ചകൾ കാണാനുള്ള ചെലവുകൾ
- നിങ്ങൾ ഒരു അന്താരാഷ്ട്ര യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ വിസ ചെലവുകൾ
- യാത്രയുമായി ബന്ധപ്പെട്ട മറ്റ് പലവക ചെലവുകൾ
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം പൂർണമായി തീർക്കാതെ സമ്പാദ്യത്തെ ബാധിക്കാതെയും യാത്രകൾക്ക് പണം കണ്ടെത്താൻ ട്രാവൽ ലോണുകൾ സഹായിക്കും. യാത്രകൾ എളുപ്പത്തിൽ സ്പോൺസർ ചെയ്യാൻ വെക്കേഷൻ ലോണുകൾ മികച്ചൊരു പരിഹാരമാണ്.
ട്രാവൽ ലോൺ തെരഞ്ഞെടുക്കുന്നതിനുമുമ്പ്
ട്രാവൽ ലോണുകൾ എളുപ്പത്തിൽ പണം ലഭ്യമാക്കുമെങ്കിലും, നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക എന്നതാണ് ആദ്യ കടമ്പ. യാത്രാ ടിക്കറ്റുകളുടെയും ഹോട്ടൽ താമസത്തിന്‍റെയും ചെലവ് കുറക്കാൻ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുക. ഒരു ബജറ്റ് തയ്യാറാക്കി യാത്ര ചെയ്യുമ്പോൾ അതിനനുസരിച്ച് മാത്രം ചെലവഴിക്കുക.
യാത്രക്കിടയിലെ ഷോപ്പിങിനായി അമിതമായി പണം ചെലവഴിക്കരുത്. ചെലവുകൾ നിയന്ത്രിക്കുക. ബുക്കിങുകൾക്ക് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡും ഉപയോഗിക്കാം. എന്നാൽ ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ നിരക്കുകൾ ഉണ്ടെന്ന കാര്യം ഓർക്കുക, അതിനാൽ പേഴ്സണൽ ലോൺ ആണ് കൂടുതൽ നല്ല ബദൽ. വിദേശത്തേക്കാണ് യാത്രയെങ്കിൽ, യാത്രക്ക് ആവശ്യമായ തുക കണക്കാക്കാൻ ചെലവുകൾ വിദേശ കറൻസിയിലേക്ക് മാറ്റി കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

