Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒക്ടോബർ 19ന് ബാങ്കുകൾ പ്രവർത്തിക്കുമോ? നവരാത്രിയുടെ ബാങ്ക് അവധികൾ അറിയാം

text_fields
bookmark_border
ഒക്ടോബർ 19ന് ബാങ്കുകൾ പ്രവർത്തിക്കുമോ? നവരാത്രിയുടെ ബാങ്ക് അവധികൾ അറിയാം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസമാണ് അവധി ലഭിക്കുന്നത്. ഈ നാല് ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കുമോ എന്നാണ് ആശങ്ക. എന്നാൽ, 19 നുള്ള അവധി സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ബാധകമാകുക.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുറത്തിറക്കുന്ന അവധിക്കാല കലണ്ടർ അനുസരിച്ചാണ് ഓരോ മാസത്തിലെയും ബാങ്ക് അവധി കണക്കാക്കുന്നത്. ഒക്ടോബറിലെ കലണ്ടർ അനുസരിച്ച് മഹാനവമി, വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾക്ക് അവധി. ഒക്ടോബർ 18 ഞായർ സ്ഥിരമുള്ള അവധിക്ക് ശേഷം തിങ്കൾ ബാങ്ക് ശാഖകൾ സാധാരണ പോലെ പ്രവർത്തിക്കും. പിന്നീട് മഹാനവമിക്ക് 20നും വിജയദശമി 21നുമാണ് കേരളത്തിലെ ബാങ്കുകൾ അടച്ചിടുക. ഒക്ടോബർ 19ന് കേരളത്തിൽ ബാങ്കുകൾക്ക് അവധിയില്ലെങ്കിലും 12 സംസ്ഥാനങ്ങളിൽ ബാങ്ക് തുറന്ന് പ്രവർത്തിക്കില്ല.

അതേസമയം, മഹാനവമി, വിജയദശമി ആഘോഷങ്ങളുമായി ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യു.പി.ഐ, എ.ടി.എം സേവനങ്ങൾ ലഭ്യമായിരിക്കും. എങ്കിലും, ചെക്ക് ക്ലിയറിങ്ങിനും ബാങ്ക് ശാഖ സന്ദർശനങ്ങൾക്കും ആവശ്യമായ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story