Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_right400 കോടി...

400 കോടി വായ്​പയെടുത്ത്​​ വ്യവസായി മുങ്ങി; നാലു​ വർഷത്തിന്​ ശേഷം എസ്​.ബി.ഐയുടെ പരാതി

text_fields
bookmark_border
400 കോടി വായ്​പയെടുത്ത്​​ വ്യവസായി മുങ്ങി; നാലു​ വർഷത്തിന്​ ശേഷം എസ്​.ബി.ഐയുടെ പരാതി
cancel

ന്യൂഡൽഹി: സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയിൽ നിന്നുൾപ്പടെ ആറുബാങ്കുകളിൽനിന്ന്​ 400 കോടി രൂപ വായ്​പയെടുത്ത്​ മറ്റൊരു വ്യവസായി കൂടി മുങ്ങി. ഡൽഹി ആസ്​ഥാനമായി പ്രവർത്തിക്കുന്ന ബസ്​മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ്​ ഇൻറർനാഷനൽ ലിമിറ്റഡാണ്​ മുങ്ങിയത്​. 

2016 മുതൽ കമ്പനിയെ നിഷ്​ക്രിയ ആസ്​തി​ (എൻ.പി.എ) പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 2016 മുതൽ കമ്പനിയെക്കുറിച്ച്​ യാതൊരു വിവരമില്ലാഞ്ഞിട്ടും എസ്​.ബി.ഐ നാലു വർഷത്തിന്​ ശേഷമാണ്​ പരാതി നൽകാൻ തയാറായതെന്ന്​ പറയുന്നു. ഏപ്രിൽ 28നാണ്​ സി.ബി.ഐ കേസെടുത്തത്. 

414 കോടി രൂപയാണ്​ രാംദേവ്​ ഇൻറർനാഷനൽ വിവിധ ബാങ്കുകളിൽനിന്നായി വായ്​പയെടുത്തത്​. 173.11 കോടി രൂപ എസ്​.ബി.ഐ, 76.09 കോടി രൂപ കാനറബാങ്ക്​, 64.31 കോടി രൂപ യൂനിയൻ ബാങ്ക്​ ഓഫ്​ ഇന്ത്യ, 51.31 കോടി രൂപ സെൻട്രൽ ബാങ്ക്​ ഓഫ്​ ഇന്ത്യ, 36.91 കോടി രൂപ കോർപറേഷൻ ബാങ്ക്​, 12.27 കോടി ഐ.ഡി.ബി.ഐ എന്നിവിടങ്ങളിൽനിന്നാണ്​ രാം ദേവ്​ ഇൻറർനാഷനൽ വായ്​പ എടുത്തിരിക്കുന്നത്. 

വായ്​പയെടുത്ത്​ മുങ്ങിയെന്ന എസ്​.ബി​.ഐയുടെ പരാതിയിൽ സി.ബി.ഐ കമ്പനിക്കും ഡയറക്​ടർമാരായ നരേഷ്​ കുമാർ, സുരേഷ്​ കുമാർ, സംഗീത, മറ്റു കമ്പനി മേധാവികൾ തുടങ്ങിയവ​ർക്കെതിരെയുമാണ്​ കേസെടുത്തിരിക്കുന്നത്​. വിശ്വാസവഞ്ചന, അഴിമതി, വ്യാജരേഖ ചമക്കൽ തുടങ്ങിവക്ക്​ എതിരെയാണ്​ കേസ്​.

2016 ജനുവരി 27 മുതൽ കമ്പനിയെ നിഷ്​ക്രിയ ആസ്​തി​ (എൻ.പി.എ) പട്ടികയ​ിലേക്ക്​ മാറ്റിയിരിക്കുകയാണ്​. 2016 ലെ ബാങ്ക്​ ഒാഡിറ്റ്​ റിപ്പോർട്ട്​ തെറ്റായ കണക്കുകൾ കാണിച്ചിരിക്കുന്നതായും പ്രത്യേക ലാഭമുണ്ടാക്കാനായി അനധികൃതമായി സ്​ഥലവും മറ്റു മെഷിനറികളും മാറ്റിയതായും ചൂണ്ടിക്കാണിക്കുന്നു.  ഈ വർഷം തന്നെ എസ്​.ബി.ഐ നടത്തിയ സംയുക്ത പരിശോധനയിൽ വായ്​പയെടുത്തവർ രാജ്യം വിട്ടതായാണ്​ വിവരം. 

പരാതി നൽകാൻ കാലതാമസം നേരിട്ടത്​ ബാങ്കിനെ സംശയമുനയിൽ നിർത്തുന്നുണ്ട്​. എന്നാൽ പരാതി നൽകാൻ വൈകിയി​ട്ടില്ലെന്ന്​ എസ്​.ബി.ഐ അധികൃതർ വ്യക്തമാക്കി. കമ്പനി അധികൃതർ മുങ്ങിയതായി കണ്ടെത്തിയിട്ട്​ ഒരു വർഷം മാത്രമേ ആയിട്ടുള്ളുവെന്നും പറയുന്നു. ​2018 ൽ കമ്പനി അധികൃതൽ ദുബൈയിലേക്ക്​ മുങ്ങിയതായാണ്​ വിവരം. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssbiCBIloanbankingmalayalam newsBank DefaulterRam Dev International Limited
News Summary - Another Bank Defaulter Flees Country, SBI Complains To CBI -Business news
Next Story