സ്വകാര്യ ബാങ്ക് മേധാവികളുടെ ബോണസിൽ തീരുമാനമെടുക്കാതെ ആർ.ബി.െഎ
text_fieldsന്യൂഡൽഹി: വിവാദങ്ങൾക്കിടെ െഎ.സി.െഎ.സി.െഎ, ആക്സിസ്, എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒമാരുടെ ബോണസിൽ തീരുമാനമെടുക്കാതെ ആർ.ബി.െഎ. ഇൗ ബാങ്കുകളുടെ ബോർഡ് യോഗം ബോണസ് സംബന്ധിച്ച് തീരുമാനമെടുത്തുെവങ്കിലും ഇത് ആർ.ബി.െഎ അംഗീകരിക്കാൻ തയാറായിട്ടില്ല. ഇതുസംബന്ധിച്ച് ശിപാർശയിൽ ആർ.ബി.െഎ ഒപ്പുവെച്ചിട്ടില്ലെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ആർ.ബി.െഎ വിസമ്മതിച്ചു.
െഎ.സി.െഎ.സി.െഎ സി.ഇ.ഒ ചന്ദകോച്ചാറിന് 2.2 കോടി ബോണസായി നൽകാനാണ് ബോർഡ് തീരുമാനം. ആക്സിസ് ബാങ്ക് മേധാവി ശിഖ ശർമ്മ എച്ച്.ഡി.എഫ്.സി ബാങ്കിെൻറ ആദിത്യ പുരി എന്നിവർക്ക് യഥാക്രമം 1.35 കോടിയും 2.9 കോടിയുമാണ് ബോണസായി ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇത്തരം വാർത്തകൾ തെറ്റാണെന്ന് ആക്സിസ് ബാങ്ക് പ്രതികരിച്ചു. വാർത്തകളോട് പ്രതികരിക്കാൻ എച്ച്.ഡി.എഫ്.സിയും െഎ.സി.െഎ.സി.െഎയും തയാറായിട്ടില്ല. ആർ.ബി.െഎയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ബാങ്ക് മേധാവികളുടെ ബോണസിെൻറ കാര്യത്തിൽ മാർച്ച് 31ന് മുമ്പ് തീരുമാനമെടുക്കയാണ് ആർ.ബി.െഎയുടെ പതിവ് രീതി. ഇതിൽ നിന്നും വിഭിന്നമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ. പൊതുമേഖല ബാങ്കുകൾക്ക് സമാനമായി രാജ്യത്തെ സ്വകാര്യ ബാങ്കുകൾക്കും കിട്ടാകടം നിലവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
